ആർത്തവ കാലത്ത് സ്ത്രീകൾ അടുക്കളയിൽ കയറരുത് എന്ന് പറയുന്നതിന് കാരണം എന്ത്?

വ്യാഴം, 26 ഏപ്രില്‍ 2018 (13:54 IST)
ആർത്തവ സമയത്ത് സ്ത്രീകൾ അടുക്കളയിൽ കയറരുത് എന്നാണ് വീട്ടിലെ കാരണവന്മാർ പറയാറുള്ളത്. ഇത് ഒരു വിശ്വാസമായി ആചരിക്കുന്നവർ ഇന്നുമുണ്ട്. ആർത്തവ ദിവസങ്ങളിൽ മുറിക്കുള്ളിൽ തന്നെ ഒതുങ്ങികൂടുന്ന പതിവും ഉണ്ട്. എന്നാൽ എന്താണ് ഈ വിശ്വാസത്തിനു പിന്നിലെ യഥാർത്ഥ കാരണം.
 
പണ്ടുകാലങ്ങളിൽ വീട്ടു ജോലിയും പാചകവുമെല്ലാം സ്ത്രീകളിലേക്ക് മാത്രം ഒതുക്കപ്പെട്ട കാര്യങ്ങളായിരുന്നു. ജോലി ഭാരം അധികമായിരുന്ന സ്ത്രീകൾക്ക് ആർത്തവ ദിവസങ്ങളീലെ അസ്വസ്ഥത സഹിച്ച് ജോലി ചെയ്യിക്കാതെ വിശ്രമം  നൽകുന്നതിനാണ് ഇത്തരത്തിൽ ഒരു കീഴ് വഴക്കം കൊണ്ടുവന്നത്.
 
അന്ന് സാനിറ്ററി നാപ്കിന്നുകളൊന്നും തന്നെ ഇല്ലാത്ത കാലഘട്ടമായതിനാലാണ് സ്ത്രീകൾ മുറിക്കുള്ളിൽ തന്നെ ഒതുങ്ങി കൂടിയിരുന്നത്. എന്നാൽ ഇതറിയാതെയാണ് പലരും ആർത്തവ ദിവസങ്ങളിൽ അടുക്കളയിൽൽ കയറരുതെന്നതിനെ ഒരു വിശ്വാസമായി തെറ്റിദ്ധരിക്കുന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍