ഗർഭിണി ആയിരിക്കുമ്പോൾ ഇതിനോടൊക്കെയാണോ പ്രിയം? എങ്കിൽ ആൺകുട്ടി തന്നെ!

അനു മുരളി

ബുധന്‍, 8 ഏപ്രില്‍ 2020 (14:12 IST)
ഗർഭകാലത്ത് കുഞ്ഞ് ആണോ പെണ്ണോ എന്ന കാര്യത്തെ കുറിച്ച് വീടുകളിൽ മുതിർന്നവരും മാതാപിതാക്കളും വൻ ചർച്ച നടത്താറുണ്ട്.ചില ലക്ഷണങ്ങള്‍ നോക്കി ഗര്‍ഭത്തിലുള്ളത് ആണ്‍കുഞ്ഞാണോ പെണ്‍കുഞ്ഞാണോ എന്ന് മനസ്സിലാക്കാന്‍ സാധിക്കമെന്നാണ് പഴമക്കാർ പറയുന്നത്. 
 
ഗര്‍ഭിണികളുടെ വയറു നോക്കി കുഞ്ഞ് ആണാണോ പെണ്ണാണോ എന്ന് പ്രവചിക്കാൻ കഴിയുമത്രേ. ഇതുപോലെ തന്നെയാണ് ഗര്‍ഭിണികള്‍ കഴിക്കുന്ന ഭക്ഷണം നോക്കിയും കുഞ്ഞിനെ അറിയാമെന്ന് മുതിർന്നവർ പറയുന്നു. പഴമക്കാർ ഇത്തരത്തിൽ കുഞ്ഞിനെ പ്രവചിക്കാറുണ്ടായിരുന്നുവത്രേ.
 
പുളിയുള്ള ഭക്ഷണങ്ങളോട് ഗര്‍ഭകാലത്ത് താല്‍പര്യം കൂടുന്നുണ്ടെങ്കില്‍ ആണ്‍കുഞ്ഞാകാനുള്ള സാധ്യത കൂടുതലാണെന്നാണ് പഴമക്കാര്‍ പറയുന്നത്. ഉപ്പു കൂടുതലുള്ള ഭക്ഷണത്തോടാണ് താല്‍പര്യമെങ്കിലും ആണ്‍കുഞ്ഞാകാന്‍ സാധ്യതയുണ്ട്. അച്ചാറുകളോടും സിട്രസ് ഫലവര്‍ഗങ്ങളോടും ഇറച്ചി വിഭവങ്ങളോടുമെല്ലാം താല്പര്യം കൂടുതലാണെങ്കില്‍ അവര്‍ക്ക് ആണ്‍കുഞ്ഞായിരിക്കുമെന്നും പറയുന്നു.  
 
എരിവ് വളരെ കുറച്ച് മാത്രം ഉപയോഗിക്കുന്നവരാണെങ്കില്‍ അവര്‍ക്ക് പെണ്‍കുഞ്ഞായിരിക്കുമെന്നും പറയുന്നു. ബേക്കറി ഐറ്റംസ് ഒരുപാട് കഴിക്കുന്നുണ്ടെങ്കിൽ പെൺകുഞ്ഞ് ആകാനാണ് സാധ്യത കൂടുതലത്രേ.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍