വീടിന്റെ പൂമുഖം വിധിപ്രകാരമല്ലെങ്കിൽ ദോഷം ചെറുതല്ല

തിങ്കള്‍, 18 ജൂണ്‍ 2018 (12:37 IST)
ഒരു വീടു പ;ണിയുക എന്നത് ഒരു ആയുസിലെ സ്വപ്നമാണ് അതിനാൽ തന്നെ വീടു നിർമ്മാണവുമായി ബന്ധപ്പെട്ട ഓരോ ഘട്ടത്തിലും നിർമ്മാണം പൂർത്തി പൂർത്തിയായ ശേഷം പരിപാലനത്തിലും പ്രത്യേഗം ശ്രദ്ധിക്കേണ്ടതുണ്ട്. ഇതിൽ ഏറ്റവും  ശ്രദ്ധ ചെലുത്തെണ്ടത് വീടിന്റെ പൂമുഖത്തിന്റെ കാര്യത്തിലാണ്.
 
വീട്ടീലേക്ക് ഐശ്വര്യം വരുന്നത് പൂമുഖത്തിലൂടെയാണ് എന്നാണ് വിശ്വാസം. അതിനാൽ തന്നെ വീടിന്റെ വാതിലിന് മുന്നിലും പിന്നിലും തടസങ്ങൾ ഒന്നും തന്നെ പാടില്ല. വീട്ടിലേക്കും വരുന്ന സൌഭാഗ്യവും ചൈത്യവും ഇല്ലാതാകും എന്നതിനാലാണ് ഇത്. അതിനാലാണ് വീട്ടിലെ മറ്റുള്ള ഇടങ്ങളെക്കാൾ പൂമുഖത്തിനും പ്രധാന കവാടത്തിനും പ്രാധാന്യം ഏറുന്നത്. 
 
ഏറ്റവും ആദ്യം ശ്രദ്ധിക്കേണ്ടത് വീടിന്റെ പ്രധാന കവാടത്തിന്റെ എതിർ നേരെ ദർശനം വരുന്ന തരത്തിൽ ശുചി മുറികൾ പണിയരുത് എന്നതാണ്. സ്ഥലപരിമിതികൾ കാരണം ചിലർ ഇത്തരത്തിൽ നിർമ്മാണം നടത്താറുണ്ട്. ഇനി അഥവ അങ്ങനെ പണിതെങ്കിൽ കൂടിയും വാതിലിന്റെ സ്ഥാനം പ്രധാന കവാടത്തിന് നേരെ വരാത്ത രീതിയിൽ മറ്റം വരുത്തണം.
 
വീടിന്റെ പ്രധാന വാതിലിനു മുൻപിൽ ചെടികളോ അലങ്കാരത്തിനായി പണിയുന്ന തൂണുകളോ ഒരിക്കലും വരാതെ ശ്രദ്ധിക്കണം. വീട്ടിലേക്കുള്ള പ്രവേശനത്തിന് ഒരുതരത്തിലുമുള്ള തടസവും നേരിടാൻ പാടില്ല. പ്രധാന കവാടത്തിന് സമീപത്തായി മണി സ്ഥാപിക്കുന്നത് ഉത്തമാണ്. ഇതിന്റെ നാദം വീടിനകത്തേക്ക് എപ്പോഴും പോസിറ്റീവ് എനർജി നിറക്കും.  
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍