ഇന്നും വർധിപ്പിച്ചു; പെട്രോൾ വില 89 ലേയ്ക്ക്, ഡീസലിന് 83 രൂപ

വെള്ളി, 5 ഫെബ്രുവരി 2021 (07:18 IST)
ഇന്ധന വില വീണ്ടും വർധിപ്പിച്ചതോടെ സംസ്ഥാനത്ത് പെട്രോൾ വില 89 ലേയ്ക്ക് കുതിയ്ക്കുന്നു. പെട്രോളിന് 30 പൈസയും ഡീസലിന് 32 പൈസയുമാണ് ഇന്ന് വർധിപ്പിച്ചത്. ഇതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന്റെ വില 88 രൂപ 83 പൈസയായി. 82 രൂപ 94 പൈസയാണ് തിരുവനന്തപുരത്ത് ഒരു ലിറ്റർ ഡീസലിന്റെ വില. കൊച്ചിയിൽ പെട്രോൾ വില 87 രൂപ 11 പൈസയായി ഉയർന്നു. ഡീസലിന് 81 രൂപ 35 പൈസയും നൽകണം. തുടർച്ചയായ രണ്ടാംദിവസമാണ് ഇന്ധനവില വർധിയ്ക്കുന്നത്. ഒരു ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ ദിവസമാണ് വീണ്ടും ഇന്ധന വില വർധിപ്പിയ്ക്കാൻ ആരംഭിച്ചത്. പെട്രോളിന് 29 പൈസയും ഡീസലിന് 30 പൈസയുമാണ് ഇന്നലെ വർധിപ്പിച്ചത്.   

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍