Bugdet2021:ബജറ്റിന് ആറ് തൂണുകൾ, സ്വയംപര്യാപ്‌ത ഭാരതം ലക്ഷ്യം

തിങ്കള്‍, 1 ഫെബ്രുവരി 2021 (11:37 IST)
കേന്ദ്രസർക്കാരിന്റെ ബജറ്റ് ആറ് മേഖലകളിൽ കേന്ദ്രീകരിച്ചെന്ന് ധനമന്ത്രി നിർമല സീതാരാമൻ. ആരോഗ്യം,അടിസ്ഥന വികസനം,മാനവിക മൂലധന വികസനം,ഗവേഷണവും വികസനവും,മിനിമം ഗവണ്‍മെന്റ് മാക്‌സിമം ഗവേര്‍ണന്‍സ് എന്നിവയായിരിക്കും ബജറ്റിന്റെ ആറ് തൂണുകള്‍ എന്ന് ബജറ്റ് അവതരണത്തിന്റെ ആമുഖത്തിനിടെ ധനമന്ത്രി വ്യക്തമാക്കി.
 
അതേസമയം ഓസ്ട്രേലിയക്കെതിരെ ഇന്ത്യ നേടിയ ഐതിഹാസിക വിജയത്തെ പരാമർശിച്ചുകൊണ്ടാണ് ധനമന്ത്രി ബജറ്റ് അവതരണം ആരംഭിച്ചത്. ആത്മനിര്‍ഭര്‍ ഭാരതിന് പ്രാമുഖ്യം നല്‍കിക്കൊണ്ടായിരിക്കും ബജറ്റ്. 27.1 ലക്ഷം കോടിയുടെ ആത്മനിർഭർ പാക്കേജുകളും ധനമന്ത്രി പ്രഖ്യാപിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍