ബ്രെയ്‌ക്ക് നന്നാക്കാൻ പറ്റിയില്ല, അതുകൊണ്ട് ഹോണിന് ഒച്ച കൂട്ടിയിട്ടുണ്ട്: കേന്ദ്രബജറ്റിനെതിരെ പരിഹാസവുമായി തരൂർ

തിങ്കള്‍, 1 ഫെബ്രുവരി 2021 (15:11 IST)
ബ്രെയ്ക്ക് ശരിയാക്കാൻ കഴിയത്ത മെക്കാനിക്ക് വണ്ടിയുടെ ഹോൺ ശബ്‌ദം കൂട്ടിവെച്ചത് പോലെയാണ് നിർമല സീതാരാമൻ ഇന്ന് അവതരിപ്പിച്ച ബജറ്റെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ. തെറ്റായ രോഗനിർണയവും ചികിത്സയുമാണ് ബജറ്റിലെന്നാണ് തരൂരിന്റെ വിമർശനം.
 
ബ്രെയ്ക്ക് നന്നാക്കാനായില്ല, അതുകൊണ്ട് ഹോണിന്റെ ശബ്‌ദം കൂട്ടിയിട്ടുണ്ടെന്ന് വാഹന ഉടമയോട് പറഞ്ഞ മെക്കാനിക്കിനെയാണ് ബിജെപി സർക്കാരിന്റെ ബജറ്റ് ഓർമിപ്പിക്കുന്നതെന്ന് ശശി തരൂർ ട്വീറ്റ് ചെയ്‌തു. അതേസമയം ദുർബല വിഭാഗങ്ങളുടെ കയ്യിലേക്ക് ആനുകൂല്യങ്ങൾ നൽകുന്ന വിധത്തിലായിരുന്നു ബജറ്റ് പ്രഖ്യാപനങ്ങൾ വേണ്ടിയിരുന്നതെന്ന് ആനന്ദ് ശർമ പ്രതികരിച്ചു.
അതേസമയം ചെമ്പ്,നൈലോൺ ഉൽപന്നങ്ങളുടെ നികുതി കുറച്ചു. സ്വർണം,വെള്ളി എന്നിവയുടെ ഇറക്കുമതി തീരുവ കുറച്ചു. ഇതോടെ സ്വർണത്തിന്റെ ഇറക്കുമതി ചെലവ് കുറയും.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍