ആക്രമിക്കപ്പെട്ട നടി അടക്കം വിശ്വസിച്ചിരിക്കുന്നത് തെറ്റ്, ദിലീപ് അങ്ങനെ ചെയ്യില്ല: ലാൽ ജോസ്

നീലിമ ലക്ഷ്മി മോഹൻ

ബുധന്‍, 13 നവം‌ബര്‍ 2019 (16:16 IST)
കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ ജാമ്യത്തിലിറങ്ങിയ നടൻ ദിലീപിനെ പിന്തുണച്ച് സംവിധായകനും സുഹൃത്തുമായ ലാൽ ജോസ്. ദിലീപ് അങ്ങനെ ചെയ്തിട്ടില്ല എന്ന് അന്നും ഇന്നും താൻ വിശ്വസിക്കുന്നുവെന്ന് ലാൽ ജോസ് വ്യക്തമാക്കി. ദിലീപ് കേസ് വിവാദമായ സമയത്തും ദിലീപിനെ പിന്തുണച്ച് ലാൽ ജോസ് രംഗത്തെത്തിയിരുന്നു.
 
'എന്നെ സംബന്ധിച്ചിടത്തോളം അവൻ ചെയ്തിട്ടില്ല എന്ന് നൂറ് ശതമാനം അറിയുമെന്നിരിക്കേ, അവൻ അങ്ങനെ ചെയ്തിട്ടുണ്ട് എന്ന് വിശ്വസിക്കുന്നവരോട്, അങ്ങനെയല്ല അവൻ ചെയ്തിട്ടില്ല എന്ന് പറയേണ്ട ആവശ്യം എനിക്കില്ലേ?. അവനത് ചെയ്തിട്ടില്ല എന്ന് അവരോട് ഞാൻ പറയേണ്ടതാണ്. ആക്രമിക്കപ്പെട്ട നടി അടക്കം അവനാണ് അങ്ങനെ ചെയ്തതെന്ന് വിശ്വസിച്ചിരിക്കുന്നത് തെറ്റാണെന്ന് കടുത്ത ബോധ്യം എനിക്കുണ്ട്. അതൊരിക്കലും മാറാൻ പോകുന്നില്ല.‘
 
‘അതിൽ അവന് യാതോരു പങ്കുമില്ലെന്ന് എനിക്ക് നൂറ് ശതമാനം അറിയാം. ഒരു തെറ്റ് ചെയ്താൽ കോടതി വിധിക്കുമ്പോൾ മാത്രമേ പ്രതിയെന്ന് വിളിക്കാനാകൂ. അവന് നേരെയുള്ളത് ആരോപണമാണ്. ആ ആരോപണത്തിന്റെ പേരിൽ അയാളും അയാളുടെ കുടുംബവും അനുഭവിച്ചത് എന്തൊക്കെയാണ്?. അവനെ കല്ലെറിയുക എന്ന് ആർത്ത് വിളിക്കുന്നവർക്ക് അവനെ അറിയില്ല. എനിക്ക് നന്നായിട്ടറിയാം അവനെ.‘- അടുത്തിടെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ലാൽ ജോസ് പറഞ്ഞു.     

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍