കടുവയ്ക്ക് ബീഫ് കൊടുക്കാൻ അനുവദിയ്ക്കില്ല, പകരം മാനുകളെ നൽകൂ: ബിജെപി സമരം

ചൊവ്വ, 13 ഒക്‌ടോബര്‍ 2020 (11:54 IST)
ഗുവാഹത്തി: മൃഗശാലയിലെ കടുവൾക്ക് ബീഫ് നൽകുന്നതിനെതിരെ സമരം നടത്തി ബിജെപി. ഗുവാഹത്തിയിലാണ് സംഭവം ഉണ്ടായത്. മൃഗശാലയിലെ കടുവകൾക്ക് നൽകാനുള്ള ഭക്ഷണവുമായി എത്തിയ ട്രക്ക് ബിജെപി നേതാവ് സത്യ രഞ്ജന്‍ ബോറയുടെ നേതൃത്വത്തിൽ തടയുകയായിരുന്നു. പശുഹത്യ തടയുക മുദ്രാവാക്യത്തോടെയായിരുന്നു സമരം. ഒടുവിൽ പൊലീസ് എത്തിയാണ് വാഹനം കടത്തിവിട്ടത്. 
 
ഇവിടെ മറ്റൂ മാംസങ്ങൾ ലഭിയ്ക്കില്ലേ ? അത് ആഹാരമായി നൽകിക്കൂടെ ? എന്നെല്ലാമായിരുന്നു സമരക്കാരുടെ ചോദ്യം. ബീഫിന് പകരം എന്ത് മാംസം നൽകണം എന്നുകൂടി ബിജെപി നേതാവ് നിർദേശിച്ചു. മൃഗശാലയിൽ മ്ലാവുകളുടെ എണ്ണം വളരെ കൂടുതലാണ് എന്നും കടുവകൾക്കും പുലികൾക്കും മ്ലാവുകളുടെ മാസം ആഹാരമായി നൽകണം എന്നുമായിരുന്നു നേതാവിന്റെ നിർദേശം. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍