അതിവ്യാപന ശേഷിയുള്ള വൈറസ്: ബ്രിട്ടണിൽനിന്നും എത്തിയ 1,088 പേർ തമിഴിനാട്ടിൽ നിരീക്ഷണത്തിൽ

ബുധന്‍, 23 ഡിസം‌ബര്‍ 2020 (08:41 IST)
ചെന്നൈ: അതിവ്യാപന ശേഷിയുള്ള കൊവിഡ് വൈറസ് ഭീതി ഉയർത്തുന്ന പശ്ചാത്തലത്തിൽ ബ്രിട്ടണിനിന്നും ചെന്നൈയിലെത്തിയ 1,088 പേരെ നിരീക്ഷണത്തിലാക്കി തമിഴ്നാട്. കഴിഞ്ഞ പത്ത് ദിവസങ്ങളിലായി ബ്രിട്ടണിൽനിന്നും എത്തിയവരെയാണ് നിരീക്ഷണത്തിലാക്കിയിരിയ്ക്കുന്നത്. എന്നാൽ ജനങ്ങൽ ഭയപ്പെടേണ്ട സാഹചര്യം നിലവിൽ ഇല്ലെന്ന് തമിഴ്നാട് ആരോഗ്യമന്ത്രി ഡോക്ടർ സി വിജയഭാസ്കർ പറഞ്ഞു.
 
ലണ്ടനിൽനിന്നും ഡൽഹി വഴി ചെന്നൈയിലെത്തിയ ഒരാൾക്ക് കൊവിഡ് സ്ഥിരീകരിച്ചതായി തമിഴ്നാട് ആരോഗ്യ സെക്രട്ടറി ജെ രാധാകൃഷ്ണൻ അറിയിച്ചു. വീട്ടിൽ ക്വാറന്റിനിൽ കഴിയുകയായിരുന്ന രോഗിയെ ചെന്നൈ കിങ്സ് ഇൻസ്റ്റിറ്റ്യൂട്ട് റിസർച്ച സെന്ററിലേയ്ക്ക് മാറ്റിയിട്ടുണ്ട്. ജനിതകമാറ്റം സംഭവിച്ച വൈറസ് ആണോ ഇയാളെ ,ബാധിച്ചത് എന്നറിയാൻ സാംപിളുകൾ പൂനെ നാഷ്ണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേയ്ക്ക് അയച്ചിരിയ്ക്കുകയാണ്  
 
ലണ്ടനിൽനിന്നു എത്തിയ 15 പേർ രോഗ ലക്ഷണങ്ങളോടെ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും തമിഴ്നാട്ടിലേയ്ക്ക് യാത്ര ചെയ്യുന്നവർ യാത്രയ്ക്ക് 96 മണിക്കൂർ മുൻപ് നിർബന്ധമായും ആർടിപിസിആർ പരിശോധന നടത്തണം. നെഗറ്റീവ് ആണെങ്കിൽ മാത്രമെ യാത്രയ്ക്ക് അനുവദിയ്ക്കു. കൊവിഡ് പരിശോധനയിൽ നെഗറ്റീവ് ആണെങ്കിലും ലണ്ടനിൽനിന്നും എത്തുന്നവരെ നിരീക്ഷണത്തിലാക്കി വീണ്ടും കൊവിഡ് ടെസ്റ്റ് നടത്തും എന്നും തമിഴ്നാട് ആരോഗ്യ സെക്രട്ടറി വ്യക്തമാക്കി. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍