കനത്ത വിൽപന സമ്മർദ്ദം: ആയിരത്തിലേറെ പോയിന്റ് ഇടിഞ്ഞ് സെൻസെക്‌സ്

വ്യാഴം, 15 ഒക്‌ടോബര്‍ 2020 (16:47 IST)
കനത്ത വിൽപന സമ്മർദ്ദത്തെ തുടർന്ന് ഓഹരി സൂചികകൾ കൂപ്പുകുത്തി. സെൻസെക്‌സ് 1,08 പോയിന്റ് താഴെപോയപ്പോൾ നിഫ്റ്റി 11,700 നിലവാരത്തിൽ എത്തുകയും ചെയ്‌തു. ബാങ്ക്, ഐടി ഓഹരികളില്‍ വ്യാപകമായി ലാഭമെടുപ്പുണ്ടായതാണ് സൂചികകളില്‍ സമ്മര്‍ദത്തിലാകാന്‍ കാരണം. തുടർച്ചയായി 10 ദിവസം കൊണ്ടുണ്ടായ നേട്ടം ഇതോടെ സൂചികകൾക്ക് നഷ്‌ടമായി. സെന്‍സെക്സ് 39,873 പോയന്റിലും നിഫ്റ്റി 11,726 പോയന്റിലുമെത്തി. 
 
റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഇന്‍ഫോസിസ്, ടിസിഎസ് തുടങ്ങിയ വന്‍കിട ഓഹരികളിലാണ് വ്യാപകമായി വില്പന സമ്മര്‍ദമുണ്ടായത്.നിഫ്റ്റി 50 സൂചികയില്‍ എച്ച്‌സിഎല്‍ ടെക്, ടെക് മഹീന്ദ്ര, ഭാരതി എയര്‍ടെല്‍, ബജാജ് ഫിനാന്‍സ്, ഇന്‍ഫോസിസ് തുടങ്ങിയ ഓഹരികള്‍ 2.60ശതമാനംമുതല്‍ 3.75ശതമാനംവരെ തകർച്ച നേരിട്ടു. റിലയന്‍സ്, ഇന്‍ഫോസിസ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ടിസിഎസ് തുടങ്ങിയ ഓഹരികളിലെ കനത്ത നഷ്ടമാണ് സെന്‍സെക്‌സിലെ 400 പോയന്റോളം താഴുന്നതിന് കാരണമായത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍