റിലയൻസ്- ഫേസ്‌ബുക്ക് ഡീൽ, സെൻസെക്‌സ് 743 പോയിന്റ് നേട്ടത്തിൽ ക്ലോസ് ചെയ്‌തു

ബുധന്‍, 22 ഏപ്രില്‍ 2020 (17:19 IST)
റിലയൻസ് ഫേസ്‌ബുക്ക് ഡീൽ പുറത്തുവന്നതിനേ തുടർന്ന് ഓഹരി വിപണിയിൽ ഉണർവ്വ്. ജിയോ പ്ലാറ്റ്‌ഫോമില്‍ വിദേശ നിക്ഷേപമെത്തിയതോടെ റിലയന്‍സിന്റെ ഓഹരിവില കുതിച്ചത് ഓഹരിവിപണിയിൽ നേട്ടമായി സെന്‍സെക്‌സ് 743 പോയന്റ് നേട്ടത്തില്‍ 31,379.55ലും നിഫ്റ്റി 206 പോയന്റ് ഉയര്‍ന്ന് 9187.30ലുമാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്.

ഫേസ്‌ബുക്ക് ഡീലിനെ തുടർന്ന് റിലയന്‍സിന്റെ ഓഹരിവില 10 ശതമാനത്തിലേറെ ഉയര്‍ന്നു. സീ എന്റര്‍ടെയ്ന്‍മെന്റ്, ഏഷ്യന്‍ പെയിന്റ്‌സ്, ബജാജ് ഫിന്‍സര്‍വ്, ബ്രിട്ടാനിയ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍ തുടങ്ങിയ ഓഹരികളും മികച്ച നേട്ടമുണ്ടാക്കി.നിഫ്റ്റി ബാങ്ക്, ഐടി, വാഹനം, എഫ്എംസിജി, ലോഹം, ഓയില്‍ ആന്‍ഡ് ഗ്യാസ് തുടങ്ങിയ സൂചികകളെല്ലാം നേട്ടത്തിലായിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍