ആറാം ദിനവും റാലി, സെൻസെക്‌സിൽ 617 പോയിന്റ് നേട്ടം, നിഫ്‌റ്റി 15,100 പോയിന്റിന് മുകളിൽ ക്ലോസ് ചെയ്‌തു

തിങ്കള്‍, 8 ഫെബ്രുവരി 2021 (17:08 IST)
ഓഹരിവിപണിയിൽ ബജറ്റ് പ്രഖ്യാപനത്തിന് ശേഷമുണ്ടായ റാലി തുടരുന്നു. തുടർച്ചയായ ആറാമത്തെ ദിവസവും സൂചികകൾ നേട്ടത്തിലാണ് ക്ലോസ് ചെയ്‌തത്. വാഹനം,ലോഹം,അടിസ്ഥാന സൗകര്യവികസനം,ഐടി ഓഹരികളാണ് നേട്ടം കൊയ്‌തത്.
 
സെൻസെക്‌സ് 617.14 പോയന്റ് നേട്ടത്തിൽ 51,348.77ലും നിഫ്റ്റി 191.50 പോയന്റ് ഉയർന്ന് 15,115.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.1689 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1284 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 188 ഓഹരികൾക്ക് മാറ്റമില്ല.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍