ടോക്കിയോ ഒളിമ്പിക്‌സ് സൈക്ലിംഗിൽ അവസാന താരം, എങ്കിലും വാർത്തകളിൽ മസൂമ അലി സാദ താരമാണ്

വ്യാഴം, 29 ജൂലൈ 2021 (13:06 IST)
ടോക്കിയോ ഒളിംപിക്‌സില്‍ 24 പേർ അണിനിരന്ന വനിതാ സൈക്ലിംഗിൽ ഏറ്റവും ഒടുവിൽ എത്തിയ പെൺകുട്ടിയ്‌ക്ക് ലോകം എന്തിന് കയ്യടിക്കണം എന്ന് നിങ്ങൾ കരുതുന്നുണ്ടാകും. എന്നാൽ ഈ തോൽവിയിൽ അഭിമാനം ഏറെയാണെന്ന് മസൂമയ്ക്കും മസൂമയുടെ കഥയറിയുന്നവർക്കുമറിയാം. താലിബാനെ പേടിച്ച് പലായനം ചെയ്യേണ്ടി വന്ന് ഒളിമ്പിക്‌സ് വരെ എത്തിനിൽക്കുന്ന ഒരു കഥ അതിന് പിന്നിലുണ്ട്. ലോകത്തെ പ്രചോദിപ്പിക്കുന്ന ഒരു സൈക്ലിംഗ് കഥ.
 
ജീവിതത്തിൽ ഏറെ പലായനങ്ങൾ കണ്ട മസൂമ അലി സാദ ആദ്യമായി തന്റെ ജന്മനാടായ അഫ്‌‌ഗാനിൽ നിന്ന് പലായനം ചെയ്യുന്നത് തന്റെ രണ്ട് വയസ് തികയും മുൻപാണ്. തുടർന്ന് 9 വർഷങ്ങൾക്ക് ശേഷമായിരുന്നു ജന്മനാട്ടിലേക്കുള്ള മടക്കം. സൈക്കിൾ ചവിട്ടുക എന്നത് പോയിട്ട് എന്തിനും ഏതിനും നിയന്ത്രണങ്ങൾ. 
 

Raised in a country where females practising sport is seen as inappropriate, Masomah Ali Zada decided to flee to France in order to pursue her cycling dreams. She now hopes to inspire young girls around the world at #Tokyo2020.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍