ഒടുവിൽ മികവിന് അംഗീകാരം: അഭിമാന നേട്ടം സ്വന്തമാക്കി ഇന്ത്യൻ ഹോക്കി ടീം നായകൻ

അഭിറാം മനോഹർ

വെള്ളി, 14 ഫെബ്രുവരി 2020 (14:35 IST)
അന്താരാഷ്ട്ര ഹോക്കി ഫെഡറേഷന്റെ പ്ലെയർ ഓഫ് ദ ഇയർ പുരസ്കാരം ഇന്ത്യൻ ഹോക്കി ടീം ക്യാപ്റ്റൻ മൻപ്രീത് സിംഗിന്. കഴിഞ്ഞ വർഷം ഇന്ത്യക്ക് ഒളിമ്പിക്സ് യോഗ്യത നേടിക്കൊടുത്തത് ഉൾപ്പടെയുള്ള മികവിനായാണ് പുരസ്കാരം. ഇതാദ്യമായാണ് ഒരു ഇന്ത്യൻ താരം ഈ നേട്ടം സ്വന്തമാക്കുന്നത്. 
 
35.2 ശതമാനം വോട്ടുകള്‍ നേടിയാണ് മൻപ്രീത് ഈ നേട്ടം സ്വന്തമാക്കിയത്.മുന്‍വര്‍ഷങ്ങളില്‍ പുരസ്‌കാരം നേടിയ ബെല്‍ജിയത്തിന്റെ ആര്‍തര്‍ വാന്‍ ഡൊറെന്‍ 19.7 ശതമാനം വോട്ടുകള്‍ നേടി രണ്ടാം സ്ഥാനത്തെത്തി. ദേശീയ അസോസിയേഷനുകള്‍, മാധ്യമ പ്രതിനിധികള്‍, കളിക്കാര്‍, ആരാധകര്‍ എന്നിവരാണ് വോട്ടെടുപ്പില്‍ പങ്കെടുത്തിരുന്നത്. 19മത് വയസ്സിൽ ഇന്ത്യൻ ടീമിലെത്തിയ മൻപ്രീത് കഴിഞ്ഞ ജൂണില്‍ ഭുവനേശ്വറില്‍ നടന്ന ലോക ഹോക്കി സീരീസില്‍ ഇന്ത്യയെ ചാമ്പ്യന്‍മാരാക്കുന്നതിലും ടോക്യോ ഒളിമ്പിക്സിന് ഇന്ത്യക്ക് യോഗ്യത നേടിക്കൊടുക്കുന്നതിലും പ്രധാന പങ്കുവഹിച്ചിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍