ആരോഗ്യപ്രവർത്തകർക്ക് ആദരമായി ബാഡ്‌മിന്റണിൽ സ്വന്തമാക്കിയ മെഡലുകൾ സമർപ്പിച്ച് കരോലിന മരിൻ

തിങ്കള്‍, 6 ജൂലൈ 2020 (19:48 IST)
രാജ്യം കൊവിഡ് വ്യാപനത്തിനെതിരായ പോരാട്ടത്തിലേർപ്പെട്ടിരിക്കുമ്പോൾ ആരോഗ്യപ്രവർത്തകർക്ക് ആദരവുമായി സ്പാനിഷ് ബാഡ്‌മിന്റൺ താരം കരോലിന മരിൻ. മഹാമാരിയുടെ കാലത്ത് രാജ്യത്തെ സഹായിച്ച ആരോഗ്യപ്രവർത്തകർക്കുള്ള ആദരമായാണ് മരിൻ മെഡലുകൾ സമ്മാനിച്ചത്.
 
കൊവിഡ് 19 രൂക്ഷമായി വലച്ച സ്പെയിനിലെ ആരോഗ്യ പ്രവര്‍ത്തകരുടെ മനോവീര്യം വര്‍ധിപ്പിക്കുന്ന നടപടിയാണ് മരിന്റേത്.മാഡ്രിഡിലെ വിര്‍ജെന്‍ ഡേല്‍ മാര്‍ ഹോസ്പിറ്റലിലെ ജീവനക്കാരുമായി വീഡിയോ കാളിലൂടെ സംസാരിക്കുന്നതിനിടയിലാണ് താരം അപ്രതീക്ഷിതമായി പ്രഖ്യാപനം നടത്തിയത്.കൊവിഡ് വ്യാപനത്തിന്റെ കാലത്ത് ആരോഗ്യ പ്രവര്‍ത്തകര്‍ നമ്മുക്കായി ചെയ്യുന്ന സേവനം വളരെ വലുതാണെന്നും സ്പെയിനിന്റെ യഥാർത്ഥ ഹീറോ അവരാണെന്നും മരിൻ പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍