തൊഴിൽ തടസ്സമുണ്ടോ? പേടിക്കേണ്ട ഹനുമാൻ മന്ത്രമുണ്ട്!

ചൊവ്വ, 18 സെപ്‌റ്റംബര്‍ 2018 (17:27 IST)
എല്ലാവർക്കും തൊഴിൽ സംബന്ധമായ പ്രശ്‌നങ്ങൾ ഉണ്ടാകും. അതിന് പരിഹാരമായി പലതും ചെയ്യുന്നത് പതിവാണ്. ഉയർന്ന പദവിയിൽ ഇരിക്കുന്നവർക്ക് മുതൽ സാധാരണക്കാർക്ക് വരെ ഇത്തരത്തിലുള്ള പ്രശ്‌നങ്ങൾ അഭിമുഖീകരിക്കുന്നവരാണ്.
 
എന്നാൽ, തൊഴില്‍ സംബന്ധമായ കാര്യങ്ങളില്‍ തടസ്സം വിടാതെ പിന്തുടരുന്നവരാണെങ്കിൽ ഹനുമാന്‍ സ്വാമിയെ ഭജിച്ചാല്‍ ഉദ്ദിഷ്ടകാര്യസിദ്ധിയുണ്ടാകും. വെറുതേ പൂജിച്ചാൽ മാത്രം പോര. ഹനുമാനെ പ്രീതിപ്പെടുത്താൻ ഒരു മന്ത്രമുണ്ട്. അത് ദിവസവും ജപിച്ചാൽ മതി.
 
"ഓം ശ്രീ വജ്രദേഹായ രാമഭക്തായ വായുപുത്രായ നമോസ്തുതേ." എന്ന മന്ത്രം പതിവായി നിശ്ചിത ഉരു ജപിക്കുന്നത് ഉത്തമം. ശുദ്ധിയോടെ, നിര്‍മ്മലമായ ഹൃദയത്തോടെ ജപിച്ചാല്‍ ഫലം സുനിശ്ചിതമാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍