സ്ത്രീകളുടെ സാമിപ്യം ഈ നക്ഷത്രക്കാരായ പുരുഷൻമാർ എപ്പോഴും ആഗ്രഹിയ്ക്കും !

ബുധന്‍, 7 ഒക്‌ടോബര്‍ 2020 (15:23 IST)
നമ്മുടെ ജീവിതത്തിലെ ഓരോ കാര്യങ്ങളെയും ജന്മ നക്ഷത്രഫലങ്ങള്‍ സ്വാധീനിക്കുന്നുണ്ട്. ജനിക്കുന്ന സമയവും ജന്മനക്ഷത്രങ്ങളും മനുഷ്യന്റെ സ്വഭാവത്തെയും ഭാവി ജീവിതത്തിലെ ഗുണദോഷ സമിശ്രങ്ങളെയും പ്രവചിക്കാന്‍ സാധിക്കുന്നു. നിങ്ങളുടെ നക്ഷത്ര പ്രകാരം സ്വഭാവ രീതികളും ജീവിതത്തിലെ ഉയര്‍ച്ച താഴ്ചകളും രേഖപ്പെടുത്തിയിട്ടുണ്ടാകും. സ്വന്തം ഇഷ്ടത്തിനനുസരിച്ച് കാര്യങ്ങള്‍ നടത്തുന്നതിനാണ് ചോതി നക്ഷത്രക്കാർക്ക്  ആഗ്രഹം. 
 
കാപട്യം കാണിയ്ക്കാത്തവരാണ് ഇവർ. തികഞ്ഞ നീതിബോധമുള്ളവരും സത്യസന്ധരുമായിരിയ്ക്കും പൊതുവെ ചോദി നക്ഷത്രക്കാർ. നെല്ലും പതിരും വേര്‍തിരിച്ചറിയാന്‍ ഇവര്‍ക്ക് പ്രത്യക കഴിവുന്നായിരിക്കും. ചുറ്റുപാടുകള്‍ അനുസരിച്ച് സ്വയം നിയന്ത്രിക്കാനും പ്രവര്‍ത്തിയ്ക്കാനും ഇവർക്കാകും. പെട്ടെന്ന് ക്ഷോഭിയ്ക്കുമെങ്കിലും പെട്ടെന്നു തന്നെ ശാന്തരാകുന്ന പ്രകൃതക്കാരാണ്. 
 
ജീവിതത്തില്‍ സുഖഭോഗങ്ങളും, ഐശ്വര്യങ്ങളും അനുഭവിക്കാന്‍ സധിയ്ക്കുന്നവരാണ് ഇവർ. സ്ത്രീകള്‍ക്ക് അടിമപ്പെടുകയും, സ്ത്രീകളുടെ വാക്കുകേള്‍ക്കുകയും അവരുടെ സാമീപ്യം ഇഷ്ടപ്പെടുകയും ചെയ്യുന്ന പ്രകൃതമാണ് ഇവരുടേത്. സ്ത്രീകളോട് ഇവര്‍ക്ക് വലിയ പ്രതിപത്തി ഉണ്ടാകുമെങ്കിലും ഇവരുടെ ദാമ്പത്യജീവിതം സാധാണയായി തൃപ്തികരമായി കാണാറില്ല. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍