ഹണിമൂണിന് പോകുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിയൂ !

വെള്ളി, 22 മാര്‍ച്ച് 2019 (20:35 IST)
വിവാഹത്തിന് ശേഷം ഹണിമൂണിന് പോകുമ്പോൾ ചില കാര്യങ്ങൾ പ്രത്യേകമായി ശ്രദ്ധിക്കേണ്ടതുണ്ട്. ഹണിമൂണിൽ വരുത്തുന്ന ചെറിയ പിഴവുകൾ പിന്നീടുള്ള ദാമ്പത്യ ബന്ധത്തിൽ തന്നെ പ്രശ്നങ്ങൾ ഉണ്ടാക്കുന്നതായി പഠങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ലൈംഗിക ബന്ധത്തെക്കുറിച്ചുള്ള അമിതമായ പ്രതീക്ഷയാണ് പലപ്പോഴും വില്ലനായി മാറുന്നത്.
 
ഹണിമൂണുകളാണ് ആദ്യമായി ലൈംഗിക ബന്ധത്തിലേർപ്പെടാൻ ഒട്ടുമിക്ക ദമ്പതിമാരും തീരുമാനിക്കുക. ആദ്യത്തെ ബന്ധപ്പെടൽ മറക്കാനാകാത്ത അനുഭവമായി മാറ്റുവാനാണിത്. എന്നാൽ പക്വതയില്ലായ്മയും ലൈംഗിക ബന്ധത്തെക്കുറിച്ചുള്ള മിഥ്യാ ധാരണകളും ദമ്പതികളെ തമ്മിൽ അകറ്റുന്നതിന് കാരണമാകുന്നു.
 
സെക്സിനെ കുറിച്ചുള്ള അമിതമായ പ്രതീക്ഷകൾ ലൈംഗിക ബന്ധത്തിൽ വലിയ താളപ്പിഴകൾ ഉണ്ടാക്കും. ലൈംഗിക ബന്ധത്തിൽ ഇണ എന്താണ് ആഗ്രഹിക്കുന്നത് എന്ന് പങ്കളികൾക്ക് തിരിച്ചറിയാൻ സാധിക്കാതെ പോകുന്നതാണ് ഇവിടെ വലിയ പ്രശ്നമായി മാറുന്നത്. 
 
പങ്കാളികൾക്ക് ഇഷ്ടമല്ലാത്ത രീതിയിൽ ആദ്യ ബന്ധത്തിൽ തന്നെ പെരുമാറുന്നത് ദമ്പതികൾ മാനസിമായി വളരെയധികം അകലുന്നതിന് കാരണമാകുന്നു. അതിനാൽ പങ്കാളിൽ സെക്സിൽ എന്താണ് ആഗ്രഹിക്കുന്നത്. ഏതു തരത്തിലുള്ള സെക്സാൺ ആഗ്രഹിക്കുന്നത് എന്നുള്ളതെല്ലാം തുറന്ന സംസാരങ്ങളിലൂടെ മനസിലാക്കിയിരിക്കണം.
 
ആദ്യ സെക്സിനെ കുറിച്ച് ആളുകൾക്ക് ആകാംക്ഷ കൂടുതലായിരിക്കും. ഈ സമയത്ത് സ്വന്തം സംതൃപ്തി മാത്രമാണ് കൂടുതൽ പേരും നോക്കുക എന്നാൽ. തന്റെ ഇണക്ക് സംതൃപ്തി നൽകുന്നതുകൂടിയായിരിക്കണം ആദ്യ സെക്സ്. പങ്കാളിക്ക് സെക്സിൽ ഇഷ്ടമില്ലാത്ത കാര്യങ്ങൾ ഒരിക്കലും ചെയ്യാതിരിക്കുക. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍