Ayodhya Ram Mandir Pran Prathishtha: എന്തുകൊണ്ട് രാമപ്രതിഷ്ടയ്ക്കായി ജനുവരി 22 ? മോദി മുഖ്യ യജമാനനായത് എങ്ങനെ?

അഭിറാം മനോഹർ

തിങ്കള്‍, 22 ജനുവരി 2024 (09:41 IST)
രാജ്യം മുഴുവനായി തന്നെ അയോധ്യയിലെ രാമപ്രതിഷ്ടാ ചടങ്ങിലേയ്ക്ക് ചുരുങ്ങിയിരിക്കുകയാണ്. ഇന്ന് രാവിലെ 11:51ന് ആരംഭിച്ച് 12:33 വരെയുള്ള അഭിജിത് മുഹൂര്‍ത്തത്തിലാണ് രാമപ്രതിഷ്ടാ ചടങ്ങുകള്‍ നടക്കുന്നത്. രാമക്ഷേത്രത്തിന്റെ നിര്‍മാണം പൂര്‍ണ്ണമായും കഴിയാതെ തന്നെ രാമപ്രതിഷ്ടാ ചടങ്ങുകള്‍ നടത്തുന്നതില്‍ ലോക്‌സഭാ തിരെഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ള കളിയുണ്ടെങ്കിലും എന്തുകൊണ്ടാണ് ജനുവരി 22ന് തന്നെ രാമപ്രതിഷ്ടാ ചടങ്ങിനായി തിരെഞ്ഞെടുത്തത്? വേദ പണ്ഡിതന്മാരെ പിന്തള്ളി പ്രധാനമന്ത്രി നരേന്ദ്രമോദി എങ്ങനെ മുഖ്യ യജമാനനായി? ഇതിനെ പറ്റി ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത് ഇങ്ങനെ.
 
ഗ്രന്ഥങ്ങളിലും ജ്യോതിഷത്തിലും പ്രാവീണ്യമുള്ള കാശിയിലെ മുഖ്യ പുരോഹിതന്മാരാണ് പ്രതിഷ്ടയ്ക്കായുള്ള തീയ്യതിയും സമയവും കുറിച്ചതെന്നാണ് സംഘാടകര്‍ പറയുന്നത്. മൃഗശിര നക്ഷത്രം വരുന്ന ദിവസമാണ് ജനുവരി22. അന്നേ ദിവസം അഭിജിത്ത് മുഹൂര്‍ത്തത്തീലെ 84 സെക്കന്‍ഡ് നീണ്ടുനില്‍ക്കുന്ന ശുഭസമയമാണ് ചടങ്ങിനുള്ള നല്ല ഗ്രഹസ്ഥാനമായി പുരോഹിതര്‍ കണക്കാക്കിയിട്ടുള്ളത്. അയോധ്യയിലെ പ്രതിഷ്ടാ ചടങ്ങുകള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നജ്യോതിഷ പണ്ഡിതനും പുരോഹിതനുമായ പണ്ഡിറ്റ് ഗണേശ്വര്‍ ശാസ്ത്രി ദ്രാവിഡാണ് തീയ്യതിയും സമയവും തീരുമാനിച്ചത്. സൂര്യനും ചന്ദ്രനും ഉള്ളിടത്തോളം കാലം ഈ മുഹൂര്‍ത്തത്തില്‍ പ്രതിഷ്ട നടത്തിയാല്‍ ക്ഷേത്രം യാതൊരുവിധ കേടുപാടുകളുമില്ലാതെ നിലനില്‍ക്കുമെന്നാണ് ശാസ്ത്രി പറയുന്നത്.
 
വിഷ്ണു തന്റെ സുദര്‍ശന ചക്രം ഉപയോഗിച്ച് കൊണ്ട് ദോഷങ്ങളെ ഇല്ലായ്മ ചെയ്തത് അഭിജിട്ത്ത് മുഹൂര്‍ത്തത്തിലാണ്. സൂൂര്യന്‍ അതിന്റെ ഉചസ്ഥായിയില്‍ നിലനില്‍ക്കുന്ന അതേ മുഹൂര്‍ത്തത്തീലയിരുന്നു രാമന്റെ ജനനം. പ്രതിഷ്ടാ ചടങ്ങുകള്‍ നടത്തുന്നതിനാണ് യജമാനനെ നിയമിക്കുന്നത്. ഭാര്യയ്‌ക്കൊപ്പമാണ് യജമാനന്‍ ചടങ്ങുകള്‍ ആരംഭിക്കേണ്ടത്. ക്ഷേത്ര ട്രസ്റ്റ് അംഗം അനില്‍ മിശ്രയും ഭാര്യയും കൂടാതെ രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്ന് 13 ദമ്പതികളും പ്രതിഷ്ടാ ചടങ്ങിന് മുന്നോടിയായി ആ ചുമതല നിര്‍വഹിച്ചു. 22ന് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് പ്രധാന യജ്ഞം നടത്തുന്നത്.
 
നിര്‍മാണം പൂര്‍ത്തികരിച്ചാല്‍ മാത്രമെ വാസ്തു പ്രവേശനം സാധ്യമാകുവെന്ന് അവകാശപ്പെടാനാകില്ലെന്നാണ് തിരക്കിട്ട പ്രതിഷ്ടാ ചടങ്ങിനെ പറ്റി ഗണേശ്വര്‍ ശാസ്ത്രി ദ്രാവിഡ് പ്രതികരിച്ചത്. വീടുകളില്‍ ഒന്നാം നിലയുടെ നിര്‍മാണം പൂര്‍ത്തികരിച്ച്ച ശേഷം വാസ്തുപൂജ നടത്തി ആളുകള്‍ വീട്ടില്‍ താമസമാക്കാറുണ്ടെന്നും തുടര്‍ന്നും നിര്‍മാണം നടത്താറുണ്ടെന്നും ഇത് ആരാധനാലയങ്ങള്‍ക്കും ബാധകമാണെന്നും പണ്ഡിറ്റ് ശാസ്ത്രി ദ്രാവിഡ് പറയുന്നു. പൂര്‍ണ്ണമായി നിര്‍മിച്ച ക്ഷേത്രത്തില്‍ വിഗ്രഹത്തിന്റെ പ്രാണപ്രതിഷ്ട നടത്തേണ്ടത് സന്യാസിയാണ്. ഭാഗികമായി നിര്‍മിച്ച ക്ഷേത്രങ്ങളില്‍ ആചാരങ്ങളുടെ അകമ്പടിയില്‍ ഗൃഹസ്ഥന് ചടങ്ങ് നടത്താം. ക്ഷേത്രം പൂര്‍ണ്ണമായി നിര്‍മിച്ചിരുന്നെങ്കില്‍ മോദിക്ക് യജമാനനായി ഇരിക്കാന്‍ അവസരം ലഭിക്കുമായിരുന്നില്ല. എല്ലാ ക്ഷേത്രങ്ങളും നിര്‍മാണം പൂര്‍ത്തിയാക്കിയതിന് ശേഷമെ പ്രാണപ്രതിഷ്ട നടത്താവു എന്ന് ഒരു ഗ്രന്ഥത്തിലും പറഞ്ഞിട്ടില്ല.എന്നാല്‍ ഗര്‍ഭഗൃഹം പൂര്‍ത്തിയാക്കണം. ശ്രീരാമനണ് രാമേശ്വരത്ത് പ്രാണ പ്രതിഷ്ട നടത്തിയത്. അവിടെ ക്ഷേത്രം ഉണ്ടായിരുന്നില്ല. ഗണേശ്വര്‍ ശാസ്ത്രി പറയുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍