160 കി മീ വേഗത, ആധുനിക സൗകര്യങ്ങളും: വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ ഉടനെന്ന് അശ്വിനി വൈഷ്ണവ്

അഭിറാം മനോഹർ

ഞായര്‍, 10 മാര്‍ച്ച് 2024 (08:48 IST)
വന്ദേ സ്ലീപ്പര്‍ ട്രെയിനുകള്‍ ഉടനെ തന്നെ സര്‍വീസ് ആരംഭിക്കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. ബിഇഎംഎല്‍ നിര്‍മിക്കുന്ന വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകളില്‍ വയര്‍ലസ് നിയന്ത്രണ സംവിധാനമടക്കുള്ളവയുമുണ്ടാകും. ആദ്യ വന്ദേഭാരത് സ്ലീപ്പര്‍ പ്രോട്ടോട്ടൈപ്പിന്റെ നിര്‍മാണം പൂര്‍ത്തിയായിട്ടുണ്ടെന്നും ഉടന്‍ സര്‍വീസ് ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
 
160 കി മീ വേഗതയില്‍ സഞ്ചരിക്കാന്‍ സാധിക്കുന്ന സ്ലീപ്പര്‍ ട്രെയിനുകളാകും പുറത്തിറക്കുക. ഇതോടെ യാത്രസമയം ഗണ്യമായി കുറയ്ക്കാനാകും. ആദ്യ പ്രോട്ടോടൈപ്പ് വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനില്‍ 11 എ സി 3 ടയര്‍ കോച്ചുകളും 4 എ സി 2 ടയര്‍ കോച്ചുകളും ഒരു എ സി ഒന്നാം കോച്ചും ഉണ്ടാകും. ഭിന്നശേഷിക്കാര്‍ക്കായി പ്രത്യേക ബെര്‍ത്തുകളും ടോയ്‌ലറ്റുകളും ഓട്ടോമാറ്റിക് എക്സ്റ്റീരിയര്‍ പാസഞ്ചര്‍ വാതിലുകള്‍ തുടങ്ങി ആധുനിക യാത്രാ സൗകര്യങ്ങളും വന്ദേഭാരത് സ്ലീപ്പറിലുണ്ടാകും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍