വക്സിനേഷന് തുടക്കം, രാജ്യത്ത് ഏറെ നാളായി ഉയർന്ന ചോദ്യത്തിന് മറുപടി ലഭിച്ചിരിയ്ക്കുന്നുവെന്ന് പ്രധാനമന്ത്രി

ശനി, 16 ജനുവരി 2021 (10:50 IST)
ഡൽഹി: രാജ്യത്ത് കൊവിഡ് വാക്സിനേഷന് തുടക്കമായി. പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോൺഫറസിലൂടെയാണ് വാക്സിനേഷന് തുടക്കം കുറിച്ചത്. 'രാജ്യത്തിന്റെ ഏറെ നാളായുള്ള ചോദ്യത്തിന് മറുപടി ലഭിച്ചിരിയ്ക്കുന്നു. രാജ്യത്തെ ഏറ്റവും വലിയ വക്സിനേഷൻ ദൗത്യത്തിനാണ് തുടക്കമായിരിയ്ക്കുന്നത്. അനുമതി നേടിയ രണ്ട് വക്സിനുകളും ഉന്ത്യയിൽ തന്നെ നിർമ്മിച്ചതാണ്' വക്സിനേഷന് തുടക്കമിട്ടുകൊണ്ട് പ്രധാനമന്ത്രി വ്യക്തമാക്കി. 3006 ബൂത്തുകളിലൂടെ മൂന്നുലക്ഷം പേർക്കാണ് ആദ്യ ദിവസമായ ഇന്ന് വാകസിൻ നൽകുക. രാവിലെ ഒൻപത് മുതൽ വൈകിട്ട് അഞ്ച് വരെയായിരിയ്ക്കും വാക്സിനേഷൻ സമയം. കേരളത്തിൽ 133 കേന്ദ്രങ്ങളിലാണ് വാക്സിൻ നൽകുക. എറണാകുളത്ത് 12 കേന്ദ്രങ്ങളും, തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിൽ 11 കേന്ദ്രങ്ങൾ വീതവും, മറ്റു ജില്ലകളിൽ ഒൻപത് കേന്ദ്രങ്ങളുമാണ് സംസ്ഥാനത്ത് സജ്ജീകരിച്ചിരിയ്ക്കുന്നത്.   

#WATCH live: PM Modi launches nation-wide COVID-19 vaccination drive via video conference. https://t.co/ZS0oJofkVl

— ANI (@ANI) January 16, 2021

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍