ഉത്തരാഖണ്ഡ് ദുരന്തം: ഏഴു മൃതദേഹങ്ങൾ കണ്ടെത്തി, 170 പേർക്കായി തെരച്ചിൽ തുടരുന്നു

തിങ്കള്‍, 8 ഫെബ്രുവരി 2021 (07:18 IST)
ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ മഞ്ഞുമല ഇടിഞ്ഞുണ്ടായ ദുരന്തത്തിൽ മരിച്ച ഏഴ് പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. കണാതായ 170 ഓളം പേർക്കായി പ്രദേശത്ത് രക്ഷാ പ്രവർത്തനം പുനരാരംഭിച്ചിട്ടുണ്ട്. നദികളിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് രക്ഷാ പ്രവർത്തനങ്ങൾ രാത്രിയിൽ മുന്നോട്ടുകൊണ്ടുപോകാൻ സാധിച്ചിരുന്നില്ല. 16പേരെ രക്ഷപ്പെടുത്തി. ഇതിൽ ആറു പേർക്ക് പരിക്കേറ്റിട്ടുണ്ട്. മണ്ണിനടിയിൽപ്പെട്ടവരെ കണ്ടെത്തുന്നതിനായുള്ള അത്യാധുനിക സംവിധാനങ്ങൾ ഉപയോഗിച്ചായിരിയ്ക്കും ഇന്ന് തെരച്ചിൽ നടത്തുക.
 
അളകനന്ദ ഡാമിലെ 900 മീറ്റർ നീളമുള്ള തപോവൻ ടണലിൽ 40 പേർ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. ഇവരിൽ 12 പേരെ രക്ഷപ്പെടുത്തിയതായി ഐടിബിപി വ്യക്തമാക്കി. ദൗലിഗംഗ ടണലിൽ 35 പേരെങ്കിലും കുടുങ്ങിക്കിടക്കുന്നു എന്നും വിവരമുണ്ട്. ഇവവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ പുരോഗമിയ്ക്കുകയാണ്. ഈ രണ്ട് പ്രവർ പ്രൊജക്ടുകളിൽ ജോലി ചെയ്തിരന്ന തൊഴിലാളികളാണ് പ്രധാനമായും അപകടത്തിൽപ്പെട്ടത്. ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് ദുരന്ത സ്ഥലം സന്ദർശിയ്ക്കും. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍