കോവിഡ് 19 പ്രതിരോധത്തിനായി 500 കോടി നൽകുമെന്ന് ടാറ്റ

ശനി, 28 മാര്‍ച്ച് 2020 (20:58 IST)
രാജ്യത്തെ കോവിഡ് 19 വ്യാപനം ചെറുക്കുന്നതിനായുള്ള പ്രതിരോധ പ്രവർത്തനങ്ങൾക്ക് 500 കോടി നൽകുമെന്ന് ടാറ്റ ട്രസ്റ്റ്സ്. ടാറ്റ ഗ്രൂപ്പ് ഓഫ് കമ്പനീസ്, ടാറ്റ സൺസ്, ടാറ്റ ട്രസ്റ്റ്സ് എന്നി സ്ഥാപനങ്ങൾ കോവിഡ് 19 ചെറുക്കത്തിനായി സർക്കാരുമായി ചേർന്നു പ്രവർത്തിക്കും എന്ന് രതൻ ടാറ്റ വ്യക്തമക്കി.
 
കോവിഡ് ചികിത്സക്കായി ആരോഗ്യ ഉപകരണങ്ങളും അതിവേഗം രോഗ ബധ കണ്ടെത്തുന്നതിന് ടെസ്റ്റിങ് കിറ്റുകളും ഉൾപ്പടെ വാങ്ങുന്നതിനും. ആരോഗ്യ പ്രവർത്തകർക്ക് പരിശീലനം നൽകുന്നതിനും കോവിഡിനെ കുറിച്ച് ആളുകൾക്ക് അവബോധ സൃഷ്ടിക്കുന്നതിനും ഉൾപ്പടെയാണ് ടാറ്റാ ഗ്രൂപ്പ് ധനസഹായം പ്രഖ്യാപിചച്ചിരിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍