പത്തുരൂപയ്ക്ക് ബിരിയാണി; കടയില്‍ തിരക്കോട് തിരക്ക്; ഉടമ കസ്റ്റഡിയില്‍

ശ്രീനു എസ്

വ്യാഴം, 22 ഒക്‌ടോബര്‍ 2020 (17:25 IST)
പുതിയകടയുടെ ഉദ്ഘാടനദിവസമാണ് 29കാരനായ സാഹീര്‍ ഓഫര്‍ വച്ചത്. ബിരിയാണിക്ക് പത്തുരൂപ. 2500ഓളം ബിരിയാണി പാഴ്‌സല്‍ തയ്യാറാക്കുകയും ചെയ്തു. വിവരം അറിഞ്ഞ് കടയില്‍ തിരക്കാകുകയും, പിന്നീട് അനിയന്ത്രിതമാകുകയും ചെയ്തതോടെ പൊലീസ് എത്തി സാഹീറിനെ അറസ്റ്റുചെയ്തു. തമിഴ് നാട് വിരുധു നഗറിലാണ് സംഭവം. 
 
രണ്ടുമണിക്കൂര്‍ മാത്രമായിരുന്നു ഓഫര്‍ ഉണ്ടായിരുന്നത്. ആളുകള്‍ അകലം പാലിക്കാതെയും മാസ്‌ക് ധരിക്കാതെയും പത്തുരൂപ ബിരിയാണിക്ക് തിക്കിത്തിരക്കിയതോടെയാണ് പൊലീസ് ഇടപെട്ടത്. 2500ല്‍ 500 പാഴ്‌സലും വിറ്റുപോയിരുന്നു. പൊലീസ് പിടിച്ചെടുത്ത ബാക്കി ബിരിയാണികള്‍ പാവപ്പെട്ടവര്‍ക്ക് പൊലീസ് വിതരണം ചെയ്തു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍