അഞ്ചാംക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പ്രിന്‍സിപ്പലിന് ബീഹാറില്‍ വധശിക്ഷ

ശ്രീനു എസ്

ബുധന്‍, 17 ഫെബ്രുവരി 2021 (10:19 IST)
അഞ്ചാംക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പ്രിന്‍സിപ്പലിന് ബീഹാറില്‍ വധശിക്ഷ. അരവിന്ദ് കുമാര്‍ എന്ന 31കാരനാണ് പട്‌നയിലെ പ്രത്യേക പോക്‌സോ കോടതി ശിക്ഷ വിധിച്ചത്. വധശിക്ഷയില്‍ കുറഞ്ഞതൊന്നും പ്രതി അര്‍ഹിക്കുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു.
 
ന്യൂ സെന്‍ട്രല്‍ പബ്ലിക് സ്‌കൂളിന്റെ ഉടമയും പ്രിന്‍സിപ്പാളുമാണ് അരവിന്ദ് കുമാര്‍. ഒരു ലക്ഷം രൂപ പിഴയും വധശിക്ഷയുമാണ് പിഴ. പീഡനത്തിന് കൂട്ടുനിന്ന മറ്റൊരു അധ്യാപകന് ജീവപര്യന്തം കഠിന തടവിനും കോടതി ശിക്ഷിച്ചിട്ടുണ്ട്. പെണ്‍കുട്ടി ശാരീരിക ബുദ്ധിമുട്ട് പ്രകടിപ്പിച്ചപ്പോള്‍ നടത്തിയ പരിശോധനയിലാണ് ഗര്‍ഭിണിയാണെന്നറിയുന്നത്. പിന്നീട് കോടതിയുടെ അനുമതിയോടെ പെണ്‍കുട്ടിയുടെ ഗര്‍ഭം അലസിപ്പിക്കുകയായിരുന്നു. ഡിഎന്‍എ പരിശോധനയില്‍ ഗര്‍ഭം പ്രിന്‍സിപ്പളിന്റേതാണെന്ന് തെളിഞ്ഞിട്ടുണ്ടായിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍