പബ്ജി: ഐടി മന്ത്രാലയം കൂടിക്കാഴ്ചക്കുള്ള അനുമതി നല്‍കുന്നില്ല

ശ്രീനു എസ്

വ്യാഴം, 3 ഡിസം‌ബര്‍ 2020 (17:11 IST)
പബ്ജിയുടെ പുതിയ രൂപത്തിലുള്ള തിരിച്ചുവരുന്നതിനായുള്ള ചര്‍ച്ചയ്ക്കുവേണ്ടി പബ്ജി കോര്‍പറേഷന് ഐടി മന്ത്രാലയം കൂടിക്കാഴ്ചക്കുള്ള അനുമതി നല്‍കുന്നില്ല. ഇന്ത്യയില്‍ നിരോധിക്കപ്പെട്ട കമ്പനി എന്ന നിലയില്‍ ഇനി വീണ്ടും പുനരാരംഭിക്കണമെങ്കില്‍ ഇലക്ട്രോണിക്സ് ആന്‍ഡ്   ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയത്തിന്റെ അനുമതി ആവശ്യമാണ്. പബ്ജിയ്ക്ക് അനുമതി നല്‍കുകയാണെങ്കില്‍ നിരോധിക്കപ്പെട്ട മറ്റു കമ്പനികള്‍ക്കും ഇതൊരവസരമാകുമെന്ന് മന്ത്രാലയം പറഞ്ഞു.
 
ഇന്ത്യ-ചൈന ബന്ധങ്ങളിലുണ്ടായ വിള്ളലാണ് പബ്ജി പോലുള്ള നിരവധി കമ്പനികള്‍ക്ക് ഇന്ത്യ നിരോധനം ഏര്‍രപ്പെടുത്താന്‍ കാരണം.ഇന്ത്യയില്‍ ഏകദേശം 50 ദശലക്ഷം ഉപഭോക്താക്കളാണ് പബ്ജിയ്ക്ക് ഉണ്ടായിരുന്നത്. ചൈനയിലെ ടാന്‍സെന്റ് ഗെയിംസിന്റെ സര്‍വറുകളിലാണ് ഇന്ത്യന്‍ ഉപഭോക്താക്കളുടെ വിവരങ്ങള്‍ സൂക്ഷിച്ചിരുന്നത് എന്നാല്‍ നിരോധനത്തെതുടര്‍ന്ന് പബ്ജി ഇത് തിരികെ വാങ്ങിയിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍