പഠനകാലത്ത് അമേരിക്കയില്‍ നിന്ന് നേരിടേണ്ടി വന്ന വര്‍ണവെറിയെ കുറിച്ച് തുറന്നുപറച്ചിലുമായി പ്രിയങ്കാ ചോപ്ര

ശ്രീനു എസ്

വെള്ളി, 22 ജനുവരി 2021 (16:44 IST)
പഠനകാലത്ത് അമേരിക്കയില്‍ നിന്ന് നേരിടേണ്ടി വന്ന വര്‍ണവെറിയെ കുറിച്ച് തുറന്നുപറച്ചിലുമായി പ്രിയങ്കാ ചോപ്ര. തന്റെ 15മത്തെ വയസില്‍ അമേരിക്കയിലെ ഹൈസ്‌കൂള്‍ പഠനകാലത്താണ് ഇത്തരമൊരു അവഗണന തനിക്ക് നേരിടേണ്ടി വന്നതെന്ന് താരം പറഞ്ഞു. ഞാന്‍ എന്നെ കുറിച്ച് വളരെ ആത്മവിശ്വാസമുള്ള ആളെന്നാണ് വിചാരിച്ചിരുന്നത്. എന്നാല്‍ ഇത് കേട്ടെപ്പോള്‍ തന്റെ ആത്മവിശ്വാസമെല്ലാം പോയതായും താരം പറയുന്നു.
 
ഇരുണ്ടവളെ നിന്റെ രാജ്യത്തേക്ക് മടങ്ങു- എന്നു തുടങ്ങിയ വിവേചനങ്ങള്‍ സഹപാഠികളില്‍ നിന്നുപോലും ഉണ്ടായതായി താരം പറഞ്ഞു. പുറത്തിറങ്ങാനിരിക്കുന്ന തന്റെ പുസ്തകത്തെ കുറിച്ച് സംസാരിക്കുകയായിരുന്നു അവര്‍.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍