"ഗോഡ്‌സെ ദേശസ്നേഹി" വീണ്ടും വിവാദത്തിന് തിരികൊളുത്തി പ്രജ്ഞാ സിംഗ്

ബുധന്‍, 13 ജനുവരി 2021 (20:21 IST)
മഹാത്മാ ഗാന്ധിയുടെ ഘാതകൻ നാഥുറാം വിനായക് ഗോഡ്‌സെ രാജ്യസ്നേഹിയാണെന്ന് ആവർത്തിച്ച് ഭോപ്പാലിലെ ബിജെപി എംപി പ്രജ്ഞാ സിംഗ് ഠാക്കൂർ. കോൺഗ്രസ് രാജ്യസ്നേഹികളെ എല്ലാകാലത്തും അപമാനിക്കുകയാണെന്നും ഠാക്കൂർ പറഞ്ഞു.
 
രാജ്യത്തിലെ ആദ്യ തീവ്രവാദി നാഥുറാം ഗോഡ്‌സെയാണെന്ന് കോൺഗ്രസ് നേതാവ് ദിഗ്‌വിജയ് സിംഗ് പറഞ്ഞതിന് പിന്നാലെയാണ് പ്രജ്ഞാ സിംഗിന്റെ മറുപടി. കോൺഗ്രസ് എല്ലാകാലത്തും ദേശസ്നേഹികളെ കാവി ഭീകരർ എനുവിളിക്കുന്നു. ഇതിനേക്കാൾ മോശമായ വാക്കുകൾ ഇല്ല. ഇക്കാര്യത്തിൽ കൂടുതലായി യാതൊന്നും പറയാനില്ലെന്നും ഠാക്കൂർ പറഞ്ഞു. കഴിഞ്ഞ ലോക്‌സഭ തെരെഞ്ഞെടുപ്പ് സ്അമയത്തും ഗോഡ്‌സെ ദേശസ്നേഹിയാണെന്ന് പ്രജ്ഞാ സിംഗ് പറഞ്ഞിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍