പോക്സോ കേസ് പ്രതികൾക്ക് ദയാവധത്തിന് അവസരം നൽകേണ്ടതില്ലെന്ന് രാഷ്ട്രപതി

അഭിറാം മനോഹർ

വെള്ളി, 6 ഡിസം‌ബര്‍ 2019 (17:25 IST)
രാജ്യത്ത് കുട്ടികൾക്കെതിരെ ലൈംഗീകാതിക്രമം നടത്തുന്ന പോക്സോ കേസ് പ്രതികൾക്ക് ദയാഹർജിക്ക് അവസരം നൽകേണ്ടതില്ലെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ഇക്കാര്യത്തിൽ പാർലമെന്റിൽ നിയമഭേദഗതി കൊണ്ടുവരണമെന്നും എന്നാൽ വിഷയത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത് പാർലമെന്റാണെന്നും രാഷ്ട്രപതി പറഞ്ഞു. രാജ്യത്ത് ക്രൂരമായ ബാലത്സംഗകൊലപാതകങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
രാജ്യത്ത് സ്ത്രീകൾക്കെതിരെ അതിക്രമങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ രാജ്യത്തിന്റെ ആത്മാവ് അസ്വസ്ഥമാണ്. പെൺകുട്ടികളെ ബഹുമാനിക്കാൻ ആൺകുട്ടികളെ പഠിപ്പിക്കേണ്ട ഉത്തരവാദിത്വം സമൂഹത്തിനുണ്ട്. പോക്സോ കേസ് പ്രതികൾക്ക് ദയാഹർജിക്ക് അവസരം നൽകേണ്ടതില്ലെന്നും ഇക്കാര്യം നിയമനിർമാണസഭ പരിശോധിക്കണമെന്നും രാഷ്ട്രപതി പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍