കൊവിഡ് വാക്സിൻ രണ്ട് ഡോസിന് 1000 രൂപ, ഫെബ്രുവരിൽ ലഭ്യമാകും എന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട്

വെള്ളി, 20 നവം‌ബര്‍ 2020 (11:50 IST)
ഡല്‍ഹി: ഓക്സ്ഫഡ് സർവകലാശാലയും ആസ്ട്രസെനെകയും വികസിപ്പിച്ച കൊവിഷീൽഡ് കൊവിഡ് വാക്സിന്റെ രണ്ട് ഡോസിന് വില ആയിരം രൂപയായിരിയ്ക്കും എന്ന് ഇന്ത്യയിലെ ചുമതലക്കാരായ സിറം ഇൻസ്റ്റിറ്റ്യൂട്ട്. വാക്സിൻ ഫെബ്രുവരിയോടെ വിപണിയിൽ ലഭ്യമാക്കാനാകും എന്നും സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സിഇഒ അഡാര്‍ പൂനാവാല പറഞ്ഞു. രണ്ടുഡോസിന്റെ പരമാവധി വിലയാണ് ആയിരം രൂപ.
 
ഏപ്രിൽ മസത്തോടെയായിരിയ്ക്കും പൊതുജനങ്ങൾക്ക് വാക്സിൻ ലഭ്യമാവുക. പ്രായമായവർക്കും ആരോഗ്യ പ്രവർത്തകർക്കും ആദ്യഘട്ടത്തിൽ വാക്സിൻ നൽകും. 2024 ഓടെ രാജ്യത്തെ എല്ലാവർക്കും വാക്സിൻ നൽകാനാകും. 3-4 ഡോളർ നിരക്കിലായിരിയ്ക്കും കേന്ദ്ര സാർക്കാരിന് വാക്സിൻ ലഭ്യമാക്കുക. അതിനാൽ മറ്റു വാക്സിനുകളെക്കാൾ കുറഞ്ഞ നിരക്കിൽ കൊവിഷിൽഡ് വാക്സിൻ ലഭ്യമാകും. 30-40 കോടി ഡോസ് വാക്‌സിനുകള്‍ 2021 ആദ്യപാദത്തില്‍ തന്നെ ലഭ്യമാക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും സിറം ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി പറഞ്ഞു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍