രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം ഉയരുന്നു, വ്യാപിക്കുന്നത് പുതിയ വകഭേദമായ എക്സ് ബി ബി.1.16

ഞായര്‍, 19 മാര്‍ച്ച് 2023 (11:04 IST)
ഒരിടവേളയ്ക്ക് ശേഷം രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം ഉയരുന്നു. പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം നാല് മാസത്തിനിടെയിലെ ഏറ്റവും ഉയർന്ന തോതിലെത്തി. ഇന്നലെ 843 പേർക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയിൽ മാത്രം രോഗികളുടെ എണ്ണം 1000 കടന്നു. പുനെയിലും മുംബൈയിലുമാണ് ഏറ്റവുമധികം സജീവ കൊവിഡ് കേസുകളുള്ളത്.
 
രാജ്യത്താകെ 5389 സജീവ കൊവിഡ് കേസുകളാണുള്ളത്. ഇസഗോക് റിപ്പോർട്ട് പ്രകാരം എക്സ്ബിബി.1.16 എന്നപുതിയ വകഭേദമാണ് രാജ്യത്ത് കൊവിഡ് പുതുതായി വ്യാപിപ്പിക്കുന്നത്.രോഗികളുടെ എണ്ണം ഉയർന്നതോടെ മഹാരാഷ്ട്ര,കർണാടക,,കേരള എന്നിവയടക്കം ആറ് സംസ്ഥാനങ്ങൾക്ക് കേന്ദ്ര സർക്കാർ ജാഗ്രതാ നിർദേശം നൽകിയിരുന്നു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍