അഞ്ച് ദിവസത്തിനുള്ളിൽ 26,000ൽ അധികം പേർക്ക് കൊവിഡ്, സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പ് നൽകി കേന്ദ്രം

വെള്ളി, 22 മെയ് 2020 (07:50 IST)
രാജ്യത്ത് കഴിഞ്ഞ അഞ്ച് ദിവസത്തിനുള്ളിൽ രോഗബധ സ്ഥിരീഅരിച്ചത് 26,000ൽ അധികം പേർക്ക്. ഇതോടെ നിയന്ത്രണങ്ങൾ കർശനമായി പാലിക്കണം എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. രാത്രി ഏഴുമുതൽ രാവിലെ ഏഴുവരെയള്ള്ല കർഫ്യൂ പ്രധാന നടപടിയാണെന്നും അതിൽ വീഴ്ച വരുത്തരുത് എന്നും ആഭ്യന്തര സെക്രട്ടറി ചീഫ് സെക്രട്ടറിമാർക്ക് നിർദേശം നൽകി.
 
26,419 പേർക്കാണ് അഞ്ച് ദിവസത്തിനിടെ രാജ്യത്ത് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ രണ്ട് ദിവസം മാത്രം 10,000ൽ അധികം പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇത് ആശങ്ക വർധിപ്പിയ്ക്കന്നുണ്ട്. പൊതുഗതാഗത സംവിധാനങ്ങൾ പ്രവർത്തനം പുനരാരംഭിച്ചതിനാൽ രോഗബധിതരുടെ എണ്ണം ഇനിയും വർധിയ്ക്കും എന്നാണ് കണക്കുകൂട്ടൽ. മഹാരാഷ്ട്ര, തമിഴ്നാട്, ഗുജറാത്ത്, ഡൽഹി എന്നിവിടങ്ങളിൽ സ്ഥിതി അതീവ ഗുരുതരാമാണ്.    

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍