മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം: രണ്ടുപേര്‍ മരിച്ചു

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 30 ഓഗസ്റ്റ് 2023 (08:53 IST)
മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം. രണ്ടുപേര്‍ മരിച്ചു. കര്‍ഷകര്‍ക്ക് നേരെയുള്ള വെടിവെപ്പിലാണ് രണ്ടുപേരും മരിച്ചത്. 7 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പാടത്ത് പണിക്ക് എത്തിയവര്‍ക്ക് നേരെ വെടിവയ്ക്കുകയായിരുന്നു. സംഘര്‍ഷാവസ്ഥ മാറിയെന്ന് പ്രഖ്യാപിച്ചതിനുശേഷമായിരുന്നു കര്‍ഷകര്‍ പണിക്കിറങ്ങിയത്. എന്നാല്‍ അക്രമകാരികള്‍ വെടിവയ്ക്കുകയായിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. 
 
നാലു പേരെ അറസ്റ്റ് ചെയ്തതായി വിവരം ലഭിച്ചിട്ടുണ്ട്. കുക്കി പ്രദേശത്തിന് പ്രത്യേക ഭരണം എന്ന ആവശ്യം മണിപ്പൂരില്‍ സംസ്ഥാന സര്‍ക്കാര്‍ നേരത്തെ തള്ളിയിരുന്നു. എന്നാല്‍ കൗണ്‍സിലുകള്‍ക്ക് സ്വയംഭരണം നല്‍കാമെന്ന് സംസ്ഥാനം കേന്ദ്രസര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍