മംഗളൂരുവിലെ അക്രമം; മലയാളി വിദ്യാർത്ഥികളെ സൂക്ഷിക്കണമെന്ന് വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശം

ചിപ്പി പീലിപ്പോസ്

ചൊവ്വ, 24 ഡിസം‌ബര്‍ 2019 (15:33 IST)

പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം കനക്കുമ്പോള്‍ മംഗളൂരുവില്‍ പഠിക്കുന്ന മലയാളി വിദ്യാര്‍ത്ഥികളെ നിരീക്ഷിക്കാന്‍ നിര്‍ദേശം. വിദ്യാഭ്യാസ വകുപ്പ് ആണ് ഉത്തരവ് ഇറക്കിയത്. കേരള വിദ്യാര്‍ത്ഥികളെ പ്രത്യേകം നിരീക്ഷിക്കാനാണ് നിര്‍ദേശം.

ഡിസംബര്‍ 18 നാണ് ഈ ഉത്തരവ് ഇറക്കിയത്. മംഗളൂരുലെ അക്രമസംഭവങ്ങള്‍ നടത്തിയത് മലയാളികളാണെന്ന് വ്യാപക പ്രചരണം ഉണ്ടായിരുന്നു. അതിന് കുടപിടിക്കുന്ന രീതിയിലാണ് നിര്‍ദ്ദേശം. കോളേജ് മേധാവികള്‍ നേരിട്ട് ഇക്കാര്യം നിരീക്ഷിക്കണം എന്നും അക്രമം അഴിച്ചുവിടുന്ന വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും നോട്ടീസിലുണ്ട്.

ഇതിനിടെ, പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിനിടെ മംഗളൂരുവിലുണ്ടായത് വ്യാപക അക്രമങ്ങളാണെന്ന് തെളിയിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസ് പുറത്തുവിട്ടു. കഴിഞ്ഞ വ്യാഴാഴ്ചയാണ് പൗരത്വ പ്രക്ഷോഭം മംഗളൂരുവില്‍ വ്യാപക അക്രമങ്ങളിലേക്ക് പോയത്. തുടര്‍ന്നുണ്ടായ പൊലീസ് വെടിവയ്പ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍