കൊവിഡ് വാക്‌സിന്‍ സ്വീകരിച്ച ഹരിയാന ആരോഗ്യ മന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചു

ശ്രീനു എസ്

ശനി, 5 ഡിസം‌ബര്‍ 2020 (21:15 IST)
കൊവിഡ് വാക്‌സിന്‍ സ്വീകരിച്ച ഹരിയാന ആരോഗ്യ മന്ത്രി അനില്‍ വിജിന് കൊവിഡ് സ്ഥിരീകരിച്ചു. ഇക്കാര്യം അദ്ദേഹം തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. നവംബര്‍ 20നായിരുന്നു അനില്‍ വിജ് ഭാരത് ബയോടെക് ഉത്പാദിപ്പിക്കുന്ന കൊവാക്‌സിന്‍ സ്വീകരിച്ചിരുന്നത്. 
 
താന്‍ അംബാല കന്റോണ്‍മെന്റിലെ ആശുപത്രിയില്‍ ചികിത്സയിലാണെന്നും, താനുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ കൊവിഡ് പരിശോധനക്ക് വിധേയമാകണമെന്നും മന്ത്രി ട്വിറ്ററില്‍ അറിയിച്ചു.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍