രാജ്യത്ത് രണ്ടാം ഘട്ട കൊവിഡ് വ്യാപനത്തിന് സാധ്യത, കേരളത്തിൽ മൂന്നാമതും?

അനു മുരളി

വെള്ളി, 24 ഏപ്രില്‍ 2020 (21:21 IST)
കൊവിഡ് 19 നെ തുടർന്ന് രാജ്യം നിശ്ചലമായിട്ട് ഒരു മാസമാകുന്നു. രണ്ടാം ഘട്ട ലോക്ക്ഡൗൺ മെയ് മൂന്നിന് അവസാനിക്കുന്നതോടുകൂടെ സാഹചര്യങ്ങൾ പഴയപടിയാകുമെന്നുള്ള ആശ്വാസത്തിലാണ് ജനം. എന്നാൽ, ആശ്വസിക്കാൻ വരട്ടെ. ജൂലൈ അവസാനത്തോടെയോ അല്ലെങ്കില്‍ ഓഗസ്റ്റിലോ ഇന്ത്യയില്‍ ഒരു രണ്ടാം ഘട്ട കൊവിഡ് വ്യാപനത്തിന്‍റെ സാധ്യതയുണ്ടെന്ന് ശാസ്ത്രലോകം പറയുന്നു.
 
ഇപ്പോള്‍ ദിസവേന കൂടി വരുന്ന കൊവിഡ് കേസുകള്‍ പതിയെ കുറഞ്ഞു തുടങ്ങും. ഇതിന് ശേഷം പെട്ടെന്ന് കേസുകളില്‍ ഒരു വര്‍ധനയുണ്ടാകാന്‍ സാധ്യതയുണ്ട്. അതേസമയം കാലവര്‍ഷം കനക്കുമ്പോള്‍ കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാനാണ് സാധ്യതയെന്ന് റിപ്പോർട്ട്. അതേസമയം, കേരളത്തിൽ മൂന്നാമതും രോഗം വ്യാപിക്കാൻ ചാൻസ് ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ളവരെ നാട്ടിലെത്തിക്കുക എന്നത് വളരെ റിസ്കുള്ള ചുമതലയാണ്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍