ഞായറാഴ്‌ച മുതൽ തൊഴിൽ സ്ഥലത്തും വാക്‌സിൻ എത്തും

എമിൽ ജോഷ്വ

വ്യാഴം, 8 ഏപ്രില്‍ 2021 (06:59 IST)
ഞായറാഴ്‌ച മുതൽ കോവിഡ് വാക്‌സിൻ കുത്തിവയ്പ്പ് സർക്കാർ, സ്വകാര്യ തൊഴിൽ സ്ഥാനപങ്ങളിലും എത്തും. തൊഴിൽ സ്ഥാപനങ്ങളിൽ വച്ച് ജീവനക്കാർക്ക് വാക്‌സിൻ സ്വീകരിക്കാം.
 
45 വയസിനുമുകളിൽ പ്രായമുള്ള നൂറിലേറെ ജീവനക്കാർ ജോലിചെയ്യുന്ന സ്ഥാപനങ്ങൾക്കാണ് കേന്ദ്രസർക്കാർ ഈ അനുമതി നൽകിയിരിക്കുന്നത്. സർക്കാർ സ്ഥാപനങ്ങളിൽ വാക്‌സിൻ സൗജന്യമായിഒരിക്കും. സ്വകാര്യ സ്ഥാപനങ്ങളിൽ ഡോസിന് 250 രൂപ വരെ നൽകേണ്ടിവരും. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍