റിപ്പബ്ലിക് ദിനത്തിൽ ബോറിസ് ജോൺസൺ എത്തില്ല, ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഇന്ത്യ സന്ദർശനം റദ്ദാക്കി

ചൊവ്വ, 5 ജനുവരി 2021 (18:36 IST)
കൊവിഡ് വ്യാപനം യുകെയിൽ വ്യാപകമായ സാഹചര്യത്തിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ തന്റെ ഇന്ത്യൻ സന്ദർശനം മാറ്റിവെച്ചു. റിപ്പബ്ലിക് ദിന ആഘോഷങ്ങളിൽ മുഖ്യ അതിഥിയായി ഇത്തവണ ബ്രിട്ടീഷ് പ്രധാനമന്ത്രിയെ ആയിരുന്നു ഇന്ത്യ ക്ഷണിച്ചിരുന്നത്.
 
അതേസമയം ഇന്ത്യൻ സന്ദർശനം റദ്ദാക്കുന്നതിൽ ബോറിസ് ജോൺസൺ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിളിച്ച് ഖേദം പ്രകടിപ്പിച്ചതായി ബ്രിട്ടീഷ് പ്രധാൻഅമന്ത്രിയുടെ ഓഫീസ് വക്താവ് വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍