തര്‍ക്കഭൂമിയില്‍ ഇനി രാമക്ഷേത്രം, 3 മാസത്തിനകം ട്രസ്റ്റുണ്ടാക്കണമെന്ന് സര്‍ക്കാരിനോട് കോടതി

സം‌ജദ് അമീര്‍

ശനി, 9 നവം‌ബര്‍ 2019 (11:23 IST)
രാജ്യം കാതോര്‍ത്തിരുന്ന അയോധ്യ കേസ് വിധി വന്നിരിക്കുന്നു. തര്‍ക്കഭൂമി ഹിന്ദുക്കള്‍ക്ക് നല്‍കിയാണ് സുപ്രീം കോടതി വിധി പ്രസ്താവിച്ചിരിക്കുന്നത്. തര്‍ക്കഭൂമിയായ 2.77 ഏക്കര്‍ ഭൂമി മൂന്നുമാസത്തിനകം ഒരു ട്രസ്റ്റുണ്ടാക്കി രാമക്ഷേത്ര നിര്‍മ്മാണത്തിനായി നല്‍കും. അയോധ്യയില്‍ ബാബ്‌റി മസ്ജിദ് നിന്ന സ്ഥലത്ത് ഇനി രാമക്ഷേത്രം ഉയരും.
 
ക്ഷേത്രനിര്‍മ്മാണത്തിനായി കേന്ദ്ര സര്‍ക്കാരാണ് ട്രസ്റ്റുണ്ടാക്കേണ്ടത്. തര്‍ക്കഭൂമിക്ക് പകരം അതിന് പുറത്തായി അഞ്ചേക്കര്‍ സ്ഥലം മുസ്ലിങ്ങള്‍ക്ക് നല്‍കാനും വിധിയില്‍ പറയുന്നു. സുന്നി വഖഫ് ബോര്‍ഡിന് തങ്ങളുടെ വാദം തെളിയിക്കാനായില്ലെന്നും സുപ്രീം കോടതി വിലയിരുത്തി.
 
മൂന്നുമാസത്തിനകമാണ് കേന്ദ്രസര്‍ക്കാര്‍ പദ്ധതി തയ്യാറാക്കേണ്ടത്. ക്രമസമാധാനവും കേന്ദ്രസര്‍ക്കാര്‍ ഉറപ്പുവരുത്തണം. തര്‍ക്കഭൂമി മൂന്നായി വിഭജിക്കാനുള്ള അലഹബാദ് ഹൈക്കോടതി വിധി പൂര്‍ണമായും തള്ളിയ കോടതി അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിനായി അനുവദിച്ചികൊണ്ടാണ് വിധി പുറപ്പെടുവിച്ചിരിക്കുന്നത്.
 
നിര്‍മോഹി അഖാഡയുടെ വാദം തള്ളിയ കോടതി രാംലല്ലയുടെ വാദമാണ് അംഗീകരിച്ചത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍