എടിഎം മെഷിന്റെ തകരാര്‍ മൂലം ഉപഭോക്താവിന് പണം കിട്ടിയില്ലെങ്കില്‍ നഷ്ടപരിഹാരം!

ശ്രീനു എസ്

ശനി, 10 ഒക്‌ടോബര്‍ 2020 (15:38 IST)
എടിഎം മെഷിന്റെ തകരാര്‍ മൂലം ഉപഭോക്താവിന് പണം കിട്ടിയില്ലെങ്കില്‍ നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടെന്ന് ആര്‍ബി ഐ പറഞ്ഞു. തന്റേതല്ലാത്ത കാരണത്താല്‍ ഉപഭോക്താവിന് പണം നഷ്ടപ്പെടുകയോ എടിഎം മെഷിന്റെ തകരാര്‍ മൂലം അക്കൗണ്ടില്‍ നിന്ന് പണം പോകുകയോ ചെയ്താല്‍ ആര്‍ ബി ഐ. കേന്ദ്ര ബാങ്കിന്റെ ഏറ്റവും പുതിയ സര്‍ക്കുലര്‍ അനുസരിച്ച് അഞ്ച് ദിവസത്തിന് ശേഷവും അക്കൗണ്ടില്‍ പണം തിരികെ എത്തിയില്ലെങ്കില്‍ ദിവസമൊന്നിന് 100 നിരക്കില്‍ നഷ്ടപരിഹാരം ലഭിക്കും. 
 
ഇത് ബാങ്ക് സ്വന്തം ഉത്തരവാദിത്വത്തില്‍ തിരികെ നല്‍കണമെന്നാണ് നിയമം. പരാതി നല്‍കി 30 ദിവസത്തിന് ശേഷവും നടപടി ഉണ്ടായില്ലെങ്കില്‍ ബാങ്കിങ് ഓംബുഡ്‌സ്മാനെ സമീപിക്കാം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍