ഇന്ത്യയിലെ 254 സിറ്റികളില്‍ മലിനീകരണത്തില്‍ ഒന്നാം സ്ഥാനത്തെത്തി ഡല്‍ഹി

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 15 ഫെബ്രുവരി 2024 (12:01 IST)
ഇന്ത്യയിലെ 254 സിറ്റികളില്‍ മലിനീകരണത്തില്‍ ഒന്നാം സ്ഥാനത്തെത്തി ഡല്‍ഹി. ദിവസേനയുള്ള PM2.5 60മൈക്രോഗ്രാം പെര്‍ ക്യുബിക് മീറ്ററാണ്. ലോകാരോഗ്യ സംഘടനയുടെ 15 വരെയാണ് സുരക്ഷിതമായിട്ടുള്ളത്. ആദ്യ പത്തില്‍ വരുന്ന സിറ്റികള്‍ സഹര്‍സ, ബൈര്‍നിഹട്, ഗ്രേറ്റര്‍ നോയിഡ, ഹനുമന്‍ഗര്‍ഹ്, നോയിഡ, ബാഡി, ശ്രീഗംഗാനഗര്‍, ഫരിദാബാദ് എന്നിവയാണ്. തിങ്കളാഴ്ച രാജ്യതലസ്ഥാനത്തെ പലപ്രദേശത്തേയും വായുഗുണനിലവാരം വളരെ മോശമായിരുന്നു. 
 
362 ആയിരുന്നു വായുഗുണനിലവാരം. പൂജ്യം മുതല്‍ 50വരെയാണ് സുരക്ഷിതമായിട്ടുള്ളത്. 51-100 വരെ തൃപ്തികരവും 101-200 മലിനീകരണം ഉള്ളവായുവും 201 മുതല്‍ 300 വരെ മോശം വായുവുമാണ്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍