സിനിമാതാരം അനുപമ പഥക് മരിച്ച നിലയില്‍

ശ്രീനു എസ്

വെള്ളി, 7 ഓഗസ്റ്റ് 2020 (13:48 IST)
സിനിമാതാരം അനുപമ പഥക് മരിച്ച നിലയില്‍. മുംബൈയിലെ ദഹിസര്‍ സബ്‌റബിലെ ഫ്‌ളാറ്റിലാണ് താരത്തെ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അനവധി ബോജ്പുരി സിനിമകളിലും ടീവി പരിപാടികളിലും അഭിനയിച്ച താരമാണ് അനുപമ.
 
താരത്തിന്റെ മുറിയില്‍ നിന്നും ആത്മഹത്യകുറിപ്പും പൊലീസിനു ലഭിച്ചിട്ടുണ്ട്. കുറിപ്പില്‍ തന്നെ മലാന്ദ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഒരു കമ്പനി പണം നല്‍കാതെ കബളിപ്പിച്ചുവെന്ന് പറയുന്നുണ്ട്. ദിവസങ്ങള്‍ക്കുമുന്‍പ് താരം ഫേസ്ബുക്കില്‍ ലൈവ് ഇട്ടിരുന്നത് ഏറെ ചര്‍ച്ചയായിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍