ദളപതിയില്‍ അക്കാര്യം കഷ്‌ടപ്പെട്ടാണ് ചെയ്‌തത്: മമ്മൂട്ടി

സുപ്രിയ തമ്പി

ബുധന്‍, 20 നവം‌ബര്‍ 2019 (12:42 IST)
മമ്മൂട്ടിയുടെ തമിഴ് ചിത്രങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത് ‘ദളപതി’യാണ്. വര്‍ഷങ്ങളെത്ര കഴിഞ്ഞാലും ആ സിനിമയും അതിലെ മമ്മൂട്ടിയുടെ കഥാപാത്രവും ചര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കും. രജനികാന്തിനേക്കാള്‍ ഒരു പടി മേലെയായിരുന്നു ആ ചിത്രത്തില്‍ മമ്മൂട്ടിയുടെ ദേവരാജന്‍ എന്ന കഥാപാത്രമെന്ന് ഏവരും പറയും.
 
എന്നാല്‍ ആ സിനിമയില്‍ താന്‍ ഏറെ കഷ്ടപ്പെട്ട് ചെയ്ത ഒരു കാര്യമുണ്ടെന്ന് മമ്മൂട്ടി എപ്പോഴും പറയും. അത് ആ ചിത്രത്തിലെ നൃത്തരംഗമാണ്. വളരെ കഷ്ടപ്പെട്ടാണ് താന്‍ ആ നൃത്തരംഗം ചെയ്തതെന്ന് മമ്മൂട്ടി പറയുന്നു.
 
കാണുമ്പോള്‍ അത് എളുപ്പമാണെന്ന് തോന്നുമെങ്കിലും ലൊക്കേഷനില്‍ ആ താളത്തിന് അനുസരിച്ച് ചെയ്യാന്‍ ബുദ്ധിമുട്ടായിരുന്നു എന്നാണ് മമ്മൂട്ടി ഒരിക്കല്‍ വെളിപ്പെടുത്തിയത്. രജനികാന്തും മമ്മൂട്ടിയും മത്സരിച്ച് ഡാന്‍സ് കളിക്കുന്ന "കാട്ടുക്കുയിലു മനസുക്കുള്ളേ...” എന്ന ഗാനരംഗം പ്രേക്ഷകര്‍ക്ക് എക്കാലത്തെയും പ്രിയപ്പെട്ടതാണ്.
 
1991 നവംബര്‍ അഞ്ചിന് ദീപാവലി റിലീസായാണ് ദളപതി പ്രദര്‍ശനത്തിനെത്തിയത്. മാസ് മസാല എന്‍റര്‍ടെയ്‌നര്‍ സിനിമകളിലെ മഹാപര്‍വതമാണ് ദളപതിയെന്നാണ് അക്കാലത്ത് നിരൂപകര്‍ ആ ചിത്രത്തെ വാഴ്ത്തിയത്. സന്തോഷ് ശിവന്‍ ആദ്യമായി ഛായാഗ്രഹണം നിര്‍വഹിച്ച മണിരത്‌നം ചിത്രമായിരുന്നു ദളപതി. ഇളയരാജയും മണിരത്‌നവും അവസാനമായി സഹകരിച്ച ചിത്രവും ദളപതി തന്നെ. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍