Lok Sabha Election 2024: ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് - സമാജ് വാദി പാര്‍ട്ടി സഖ്യം; ഭിന്നതകളില്ലെന്ന് അഖിലേഷ്

WEBDUNIA

ബുധന്‍, 21 ഫെബ്രുവരി 2024 (15:50 IST)
Lok Sabha Election 2024: വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ്-സമാജ് വാദി പാര്‍ട്ടി സഖ്യം. കോണ്‍ഗ്രസ്-സമാജ് വാദി പാര്‍ട്ടി സഖ്യം ഏറെക്കുറെ സാധ്യമാകാന്‍ പോകുകയാണെന്ന് എസ്.പി അധ്യക്ഷന്‍ അഖിലേഷ് യാദവ് പറഞ്ഞു. സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് തര്‍ക്കങ്ങളില്ലെന്നും ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്നും അഖിലേഷ് സൂചന നല്‍കി. 
 
രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്ര ഉത്തര്‍പ്രദേശിലൂടെ കടന്നു പോകുകയാണ്. സീറ്റ് വിഭജനത്തില്‍ തര്‍ക്കം നിലനില്‍ക്കുന്നതിനാല്‍ അഖിലേഷ് യാദവ് ഇതുവരെ ന്യായ് യാത്രയില്‍ പങ്കെടുത്തിട്ടില്ല. എന്നാല്‍ സഖ്യം സാധ്യമാകുകയാണെന്ന് ഉറപ്പായതോടെ അഖിലേഷ് ന്യായ് യാത്രയില്‍ പങ്കെടുക്കാനും വഴി തെളിഞ്ഞു. എല്ലാം നന്നായി മുന്നോട്ടു പോകുന്നുവെന്നും, തീരുമാനങ്ങളെല്ലാം നന്നായി തന്നെ അവസാനിക്കുമെന്നും അഖിലേഷ് പറഞ്ഞു. 
 
17 സീറ്റുകളാണ് ഉത്തര്‍പ്രദേശില്‍ സമാജ് വാദി പാര്‍ട്ടി കോണ്‍ഗ്രസിനു ഓഫര്‍ ചെയ്തത്. എന്നാല്‍ കൂടുതല്‍ സീറ്റ് വേണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവും ഫോണിലൂടെ സംസാരിച്ചിരുന്നു. ഇതിനുശേഷമാണ് സഖ്യ സാധ്യത തള്ളാതെ അഖിലേഷ് രംഗത്തെത്തിയത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍