ഇ ശ്രീധരനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആക്കുന്നതില്‍ ബി‌ജെ‌പിയില്‍ അഭിപ്രായവ്യത്യാസം, തീരുമാനമെടുത്തിട്ടില്ലെന്ന് വി മുരളീധരന്‍

സുബിന്‍ ജോഷി

വ്യാഴം, 4 മാര്‍ച്ച് 2021 (22:17 IST)
മെട്രോമാന്‍ ഇ ശ്രീധരനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ ബി ജെ പി നേതൃത്വം മലക്കം മറിഞ്ഞു. അങ്ങനെയൊരു തീരുമാനമെടുത്തിട്ടില്ലെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍ അറിയിച്ചു. 
 
“ബി ജെ പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ഇ ശ്രീധരനായിരിക്കുമെന്ന് ചില പ്രസ്താവനകള്‍ കണ്ടു. അദ്ദേഹത്തെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതായുള്ള വാര്‍ത്തകളും മാധ്യമങ്ങളില്‍ കണ്ടു. എന്നാല്‍ ഞാന്‍ പാര്‍ട്ടി പ്രസിഡന്‍റുമായി സംസാരിച്ചപ്പോള്‍ അങ്ങനെ ഒരു പ്രസ്താവനയും നടത്തിയിട്ടില്ല എന്നാണ് അദ്ദേഹം പറഞ്ഞത്” - വി മുരളീധരന്‍ വ്യക്‍തമാക്കി. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍