ഫോട്ടോ ഫ്‌ളാഷ് കണ്ണിലടിച്ച് തലകുനിച്ച ആനയെ നിവര്‍ത്താന്‍ പാപ്പാന്റെ ശ്രമം; നെയ്യാറ്റിന്‍കരയില്‍ പാപ്പാനെ ആന കൊന്നു

ശ്രീനു എസ്

തിങ്കള്‍, 18 ജനുവരി 2021 (09:48 IST)
നെയ്യാറ്റിന്‍കരയില്‍ പാപ്പാനെ ആന കൊന്നു. കരിയിലകുളങ്ങര ശ്രീ ഭഗവതി ക്ഷേത്രത്തിലെ ആന ഗൗരി നന്ദനന്‍ ആണ് പാപ്പാനെ തുമ്പികൈ കൊണ്ട് അടിച്ചു കൊന്നത്. ഫോട്ടോ ഫ്‌ളാഷ് കണ്ണിലടിച്ച് തലകുനിച്ച ആനയെ നിവര്‍ത്താന്‍ പാപ്പാന്‍ തോട്ടി ഉപയോഗിക്കുകയായിരുന്നു. ഇതില്‍ പ്രകോപിതനായ ആന തുമ്പികൈകൊണ്ടുയര്‍ത്തി പാപ്പാനെ നിലത്തടിക്കുകയും ഞെരിച്ച് കൊല്ലുകയുമായിരുന്നു.
 
പാപ്പാനെ ഉടന്‍ നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രണ്ടുമണിക്കൂറോളം ആന പ്രദേശത്ത് ഭീകരത പരത്തി. പാര്‍ക്കു ചെയ്തിരുന്ന വാഹനളും തകര്‍ത്തു. പിന്നലെ എലിഫന്റ് സ്‌ക്വാഡും രണ്ടാം പാപ്പാനും ചേര്‍ന്നാണ് ആനയെ തളച്ചത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍