സിപിഎം മുന്‍ ലോക്കല്‍ സെക്രട്ടറി തൂങ്ങിമരിച്ച നിലയില്‍

എ കെ ജെ അയ്യര്‍

ബുധന്‍, 13 ജനുവരി 2021 (17:06 IST)
പത്തനംതിട്ട: സി.പി.എം. മുന്‍ ലോക്കല്‍ സെക്രട്ടറിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കോന്നി വട്ടക്കാവ് പച്ചരിവുകാലായില്‍ ഓമനക്കുട്ടനാണ് കഴിഞ്ഞ ദിവസം രാവിലെ വീടിനോട് ചേര്‍ന്ന ഷെഡില്‍ തൂങ്ങിമരിച്ചത്. നേതാക്കളുടെ ഭീഷണിയാണ് ഇദ്ദേഹത്തിന്റെ തൂങ്ങിമരണത്തിനു കാരണമെന്ന് ആരോപണമുണ്ട്.
 
കോന്നി പഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡില്‍ കഴിഞ്ഞ തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പില്‍ ഇടതു മുന്നണി സ്ഥാനാര്‍ത്ഥിയുടെ പരാജയത്തിന് കാരണം ഓമന കുട്ടനാണെന്ന്  ആരോപിച്ച് ഇയാള്‍ ക്കെതിരെ ഭീഷണി ഉണ്ടായിരുന്നു. സി.പി.എം നേതാക്കളുടെ ഭാഗത്തു നിന്ന് ഇയാള്‍ക്ക് നിരന്തര ഭീഷണി ഉണ്ടായിരുന്നു എന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.
 
കഴിഞ്ഞ ദിവസങ്ങളില്‍ ചില പാര്‍ട്ടി പ്രവര്‍ത്തകര്‍ ഇദ്ദേഹത്തെ തടഞ്ഞു നിത്തുകയും മര്‍ദ്ദിക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. ഇതിനൊപ്പം വെള്ളപുതപ്പിച്ച് കിടത്തുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിന്റെ വിഷമത്തിലാണ് ഓമനക്കുട്ടന്‍ ആത്മഹത്യ ചെയ്തതെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍