കോഴിക്കോട് സോളാർ തട്ടിപ്പ് കേസ്, സരിതയുടെ ജാമ്യം റദ്ദാക്കി,അറസ്റ്റ് വാറന്റ്

വ്യാഴം, 11 ഫെബ്രുവരി 2021 (16:51 IST)
സോളാർ തട്ടിപ്പുമായി ബന്ധപ്പെട്ട് കോഴിക്കോട് രജിസ്റ്റർ ചെയ്‌ത കേസിൽ സരിത എസ് നായരുടേയും ബിജു രാധാകൃഷ്‌ണന്റെയും ജാമ്യം റദ്ദാക്കി. ഇവർക്കെതിരെ കോഴിക്കോട് ജുഡിഷ്യൽ ഫസ്റ്റ്‌ക്ലാസ് മജിസ്‌ട്രേറ്റ് കോടതി അറസ്റ്റ്  വാറന്റ് പുറപ്പെടുവിച്ചു.
 
സോളാർ പാനൽ സ്ഥാപിക്കാൻ കോഴിക്കോട് സ്വദേശി അബ്‌ദുൾ മജീദിൽ നിന്നും 42,70,000 രൂപ സരിതയും ബിജു രാധാകൃഷ്‌ണനും വാങ്ങി വഞ്ചിച്ചതായാണ് കേസ്. ഈ മാസം ഇരുവരെയും കോടതിയിൽ വീണ്ടും ഹാജരാക്കും. സംസ്ഥാനത്ത് സോളാർ തട്ടിപ്പുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്‌ത ആദ്യ കേസുകളിൽ ഒന്നാണിത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍