കെഎം മാണിയുടെ ആത്മാവ് പൊറുക്കില്ല, കാണിക്കുന്നത് രാഷ്ട്രീയ വഞ്ചനയെന്ന് രമേശ് ചെന്നിത്തല

ബുധന്‍, 14 ഒക്‌ടോബര്‍ 2020 (19:47 IST)
ജോസ് കെ മാണിയുടെ ഇടതുമുന്നണിയിലേക്കുള്ള പ്രവേശനം രാഷ്ട്രീയ വഞ്ചനയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോൺഗ്രസിനൊപ്പം നിൽക്കുകയും സ്നേഹിക്കുകയും ചെയ്‌ത ജനവിഭാഗങ്ങൾ ഇത് അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
 
എല്ലാ രാഷ്ട്രീയ മര്യാദകളും കാറ്റിൽ പറത്തിയാണ് ഇടതുമുന്നണി മാണിസാറിന്റെ പാർട്ടിയെ മുന്നണിയിലേക്ക് സ്വാഗതം ചെയ്യുന്നത്. മാണി സാർ നിരപരാധിയാണെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് അവർ സമരം ചെയ്‌തതെന്ന് ഇടതുമുന്നണി കൺവീനർ തന്നെ പറഞ്ഞു. അവരോടാണ് രാഷ്ട്രീയ കൂട്ടുക്കെട്ടുണ്ടാക്കാൻ ജോസ് കെ മാണിയും കൂട്ടരും തീരുമാനിച്ചിരിക്കുന്നത്. ഇത് മാണിസാറിന്റെ ആത്മാവ് പൊറുക്കില്ല. രമേശ് ചെന്നിത്തല പറഞ്ഞു.
 
കെഎം മാണീയെ കള്ളനെന്ന് വിളിച് അപമാനിക്കുകയും ബജറ്റ് വിറ്റ് കാശാക്കുന്നു എന്ന് ആരോപണം ഉന്നയിക്കുകയും വീട്ടിൽ നോട്ടെണ്ണൽ മെഷീൻ ഉണ്ടെന്ന് ആരോപിക്കുകയു തേജോവധം ചെയ്യുകയും ചെയ്‌തവരണ് ഇടതുമുന്നണിക്കാർ. അവിടേക്ക ജോസ് കെ മാണിയും കൂട്ടരും പോകുന്നത്. ഇത് കോൺഗ്രസ് എന്ന വികാരത്തെ നെഞ്ചേറ്റുന്ന ഒരാൾക്ക് പോലും അംഗീകരിക്കാൻ സാധിക്കില്ലെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍