താൽക്കാലികക്കാരുടെ സ്ഥിരപ്പെടുത്തലിന് സ്റ്റേ: സർക്കാരിന്റെ മുഖത്തേറ്റ അടിയെന്ന് ചെന്നിത്തല

വ്യാഴം, 4 മാര്‍ച്ച് 2021 (19:59 IST)
താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള സര്‍ക്കാരിന്റെ ഉത്തരവുകളെല്ലാം സ്റ്റേ ചെയ്ത ഹൈക്കോടതി നടപടി പിണറായി സര്‍ക്കാരിന്റെ മുഖത്തേറ്റ കനത്ത അടിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 
 
പിഎസ്‌സി എഴുതി റാങ്ക്‌ലിസ്റ്റിൽ ഇടം നേടിയ ആയിരക്കണക്കിന് പേരെ വഴിയാധാരമാക്കിയാണ് സർക്കാർ വിവിധ വകുപ്പുകളിൽ പിൻ വാതിൽ നിയമനം നൽകുകയും അവരെ സ്ഥിരപ്പെടുത്തുകയും ചെയ്യുന്നതെന്നും ചെന്നിത്തല പറഞ്ഞു. പി.എസ്.സി. പരീക്ഷയുടെ ചോദ്യപേപ്പര്‍ പോലും സി.പി.എം. പ്രവര്‍ത്തകര്‍ക്കും അനുഭാവികൾക്കും ചോർന്നുകിട്ടി. അനധികൃത നിയമനങ്ങളുടെ പെരുമഴക്കാലമായിരുന്നു കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളെന്നും ചെന്നിത്തല വിമര്‍ശിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍